കീടനാശിനി ശ്വസിച്ച്‌ എട്ടുവയസുകാരി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: കീടനാശിനി ശ്വസിച്ച്‌ മലയാളിയായ എട്ടുവയസുകാരി മരിച്ചു. കണ്ണൂര്‍ സ്വദേശി വിനോദിന്റെ മകള്‍ അഹാനയാണ് മരിച്ചത്.ബംഗളൂരു വസന്ത് നഗറിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കള്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.വാടക വീട് വൃത്തിയാക്കാനായി രണ്ട് ദിവസം മാറിനില്‍ക്കണമെന്ന് ഉടമ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കുടുംബം നാട്ടില്‍ പോയിതിരിച്ചെത്തിയപ്പോഴായിരുന്നു സംഭവം. വീട്ടിലെത്തി രണ്ട് മണിക്കൂര്‍ ഉറങ്ങിയ ശേഷം അസ്വസ്ഥതകള്‍ ഉണ്ടായെങ്കിലും യാത്രാ ക്ഷീണം കാരണമാകുമെന്നാണ് കരുതിയിരുന്നത്. തുടര്‍ന്ന് കുട്ടിയുടെ ആരോഗ്യനില വഷളായതോടെ ബന്ധുക്കളെത്തി മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മരിച്ച കുട്ടിയുടെ പിതാവിന്റെ നിലയും അതീവഗുരുതരമാണ്. കീടനാശിനി പോലുള്ള വസ്തു ശ്വസിച്ചതാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യം വ്യക്തമാകൂ എന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...