ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിസ ആവശ്യമില്ല : പോളണ്ട് അംബാസഡര്‍

For full experience, Download our mobile application:
Get it on Google Play

കീവ് : യുദ്ധം തുടരുന്ന യുക്രെയ്നില്‍ നിന്ന് പോളണ്ടിലേക്ക് പ്രവേശിക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിസ ആവശ്യമില്ലെന്ന് പോളണ്ട്. ഇക്കാര്യം വ്യക്തമാക്കി ഇന്ത്യയിലെ പോളണ്ട് അംബാസഡര്‍ ആദം ബുരകോവ്‌സ്‌കി ട്വീറ്റ് ചെയ്തു. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ സര്‍ക്കാരിന്റെ പരിശ്രമങ്ങളുടെ ഫലമായാണ് പോളണ്ടിന്റെ അനുകൂല തീരുമാനം. അതിര്‍ത്തിയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പോളണ്ടിലേക്ക് കടക്കാന്‍ കഴിയാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

യുക്രെയ്നിന്റെ തലസ്ഥാനമായ കീവില്‍ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. യുക്രെയ്നിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് കൂടുതല്‍ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറാനാണ് ഇന്ത്യക്കാര്‍ക്ക് അവസരം ഒരുക്കുന്നത്. കീവില്‍ നിന്ന് പടിഞ്ഞാറന്‍ മേഖലയായ ലിവൈവിലേക്ക് തീവണ്ടി സര്‍വീസ് തുടങ്ങി. ആദ്യമെത്തുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തില്‍ യുക്രെയ്ന്‍ റെയില്‍വേ അടിയന്തര തീവണ്ടി സര്‍വീസ് തുടങ്ങിയിട്ടുണ്ടെന്നും അത് സൗജന്യമായിരിക്കുമെന്നും യുക്രെയ്നിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. തീവണ്ടി യാത്രയാണ് കൂടുതല്‍ സുരക്ഷിതം എന്നും ട്വീറ്റില്‍ പറയുന്നു. പക്ഷേ യാത്രക്കായി എങ്ങനെ റെയില്‍വേ സ്റ്റേഷനില്‍ എത്തിപ്പെടുമെന്ന ആശങ്കയിലാണ് കീവിലുള്ള വിദ്യാര്‍ഥികള്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...