അങ്കമാലി : ദേശീയ പാതയില്‍ കാറില്‍ കടത്തുകയായിരുന്ന മയക്ക് മരുന്ന് പോലീസ് പിടികൂടി 100 ഗ്രാം എംഡിഎംഎ യാണ് പിടികൂടിയത്. ആലുവ റൂറല്‍ എസ്.പി ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി കരിയാട്ട് ജംഗ്ഷനില്‍ പോലീസ് കാര്‍ തടഞ്ഞു പരിശോധന നടത്തുകയായിരുന്നു.
പെരുമ്പാവൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയിലായി. കാറിന്റെ സ്റ്റിയറിംഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ബംഗ്ലൂരുവില്‍ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു. ദിവസങ്ങളായി പെരുമ്പാവൂരിലെ വിവിധ മയക്കുമരുന്ന് കടത്തു സംഘങ്ങളെ പോലീസ് നിരീക്ഷിച്ചു വരുകയായിരുന്നു.