ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും കൊവിഡ് പോസിറ്റീവ്. കഴിഞ്ഞ ആഴ്ച്ച കേസ് അന്വേഷണവുമായി പാലക്കാട് പോയി വന്ന ഉദ്യോഗസ്ഥരില്‍ ചിലര്‍ക്കാണ് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
മാസങ്ങള്‍ക്കു മുമ്പും ഇതേ സ്റ്റേഷനില്‍ ജോലി ചെയ്ത പിങ്ക് പോലീസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസിറ്റീവ് ഫലം വന്നിരുന്നു. ഡ്യൂട്ടിയില്‍ പകരം ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ പോസിറ്റീവായ ഉദ്യോഗസ്ഥരോട് ഇടപഴകിയ സഹ ജീവനക്കാര്‍ക്ക് നിരീക്ഷണത്തില്‍ പോകാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്. മറ്റു പോലീസ് സ്റ്റേഷനുകളില്‍ നിന്നും ഉദ്യോഗസ്ഥരെ എത്തിച്ചാല്‍ മാത്രമേ സ്റ്റേഷന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍ ആകുകയുള്ളു. നിലവില്‍ പോസിറ്റീവ് ആയ ഉദ്യോഗസ്ഥരുടെ സമ്പര്‍ക്ക പട്ടികയിലുള്ള പോലീസുകാര്‍ക്ക് പരിശോധനയില്‍ ഫലം പോസിറ്റീവ് ആയാല്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം താളം തെറ്റും