ഡല്‍ഹി : പോലീസ് നിയമ ഭേദഗതി പിന്‍വലിച്ചതിന് പിന്നാലെ പ്രതികരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഇത്തരത്തിലൊരു വാര്‍ത്ത കേട്ടതില്‍ സന്തോഷമുണ്ടെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
പൊതുജന അഭിപ്രായത്തെ മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഇപ്പോഴും ഉണ്ടെന്ന് അറിയുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസ് നിയമ ഭേദഗതി പിന്‍വലിച്ചുവെന്ന രജ്ദീപ് സര്‍ദേശായിയുടെ ട്വീറ്റ് പങ്കുവെച്ചാണ് പ്രശാന്ത് ഭൂഷന്റെ പ്രതികരണം.
പോലീസ് നിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ സര്‍ക്കാര്‍ നടപടിയില്‍ നിന്ന് പിന്മാറിയിരുന്നു. ഭേദഗതി തത്ക്കാലം നടപ്പിലാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. നിയമസഭയില്‍ ചര്‍ച്ച ചെയ്ത ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.