യോഹന്നാന്‍ ഹാജരായില്ല ; ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനൊരുങ്ങി ഇന്‍കംടാക്‌സ്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ബിലീവേഴ്‌സ് ചര്‍ച്ചിലെ ആദായ നികുതി റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി സഭാധ്യക്ഷന്‍ ബിഷപ് കെ പി യോഹന്നാന്‍ ഇന്‍കം ടാക്‌സ് ഓഫീസില്‍ ഹാജരായില്ല. രാവിലെ 11ന് കൊച്ചിയിലെ ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഓഫീസില്‍ എത്താനാണ് കെ പി യോഹന്നാനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വിദേശത്തായതിനാലാണ് എത്താതിരുന്നതെന്നാണ് വിവരം.

ഇതിനിടെ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ആദായനികുതി വകുപ്പ് നടപടി തുടങ്ങി. ഇതിനായി ബാങ്കുകള്‍ക്ക് കത്ത് നല്‍കും. ഇതേവരെ 18 കോടിരൂപയാണ് പണമായി മാത്രം ഇവരുടെ സ്ഥാപനങ്ങളില്‍ നിന്ന് കണ്ടെടുത്തത്.

കേരളത്തിലേക്ക് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പലപ്പോഴായി കൊണ്ടുവന്ന ആറായിരം കോടിയോളം രൂപ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലേക്കടക്കം വകമാറ്റിയെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. കെ പി യോഹന്നാന്‍ ഹാജരാവാത്ത സാഹചര്യത്തില്‍ ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് നല്‍കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...