Sunday, April 20, 2025 8:42 pm

വിവാദത്തെ തുടര്‍ന്ന് പോലീസ് നിയമ ഭേദഗതി തിരുത്താന്‍ സര്‍ക്കാര്‍ ആലോചന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിവാദത്തെ തുടര്‍ന്ന് പോലീസ് നിയമ ഭേദഗതി തിരുത്താന്‍ സര്‍ക്കാര്‍ ആലോചന. നിയമത്തിനെതിരെ സി.പി.ഐക്ക് പുറമെ സി.പി.എമ്മിലും പോലീസിലും എതിര്‍പ്പ് ശക്തിപ്പെട്ടതോടെയാണ് തിരുത്തല്‍ വരുത്താനുള്ള നീക്കം നടക്കുന്നത്. സമൂഹ മാധ്യമങ്ങള്‍ക്ക് മാത്രമായി നിയമം പരിമിതപ്പെടുത്താനാണ് ആലോചന.

ഭേദഗതിയില്‍ ക്രിയാത്മക നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്ന് സി.പി.എം കേന്ദ്ര നേതൃത്വം ഇന്നലെ വ്യക്തമാക്കിയിരുന്നു. പോലീസ് നിയമ ഭേദഗതിയില്‍ കടുത്ത അതൃപ്തിയാണ് സി.പി.എം കേന്ദ്ര നേതാക്കളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നത്. തിരുത്തല്‍ വരുത്താന്‍ പൊളിറ്റ് ബ്യൂറോ സംസ്ഥാന ഘടകത്തോട് നിര്‍ദേശിക്കുമെന്നും സൂചനയുണ്ട്. തിരുത്തല്‍ എങ്ങനെ വേണമെന്ന് നാളെയോടെ തീരുമാനിക്കാനാണ് സാധ്യത. നിയമഭേദഗതിക്കെതിരെ ഉയര്‍ന്ന ക്രിയാത്മക നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുമെന്ന് ഔദ്യോഗിക ട്വിറ്ററിലൂടെ സി.പി.എം കേന്ദ്ര നേതൃത്വം അറിയിച്ചു.

സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള പോലീസ് ആക്ടിലെ പുതിയ നിയമം എല്ലാ മാധ്യമങ്ങള്‍ക്കും ബാധകമായതോടെയാണ് വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നത്. നിയമപ്രകാരം വ്യക്തികളെയോ ഒരു വിഭാഗം ആളുകളെയോ ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ അപമാനകരമായതോ അപകീര്‍ത്തികരമായതോ ആയ കാര്യങ്ങള്‍ നിര്‍മിക്കുന്നതും പ്രകടിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും കുറ്റകരമായിരിക്കും. കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം തടവോ 1000 രൂപ പിഴയോ ഇവ ഒരുമിച്ചോ നേരിടേണ്ടിവരും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓപ്പറേഷന്‍ ഡിഹണ്ട് : 146 പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍19) സംസ്ഥാന വ്യാപകമായി നടത്തിയ...

ലഹരിക്കേസ് ; നടൻ ഷൈന്‍ ടോം ചാക്കോ നാളെ ഹാജരാകേണ്ടെന്ന് പോലീസ്

0
കൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായി സ്റ്റേഷൻ ജാമ്യത്തിൽ വിട്ട നടൻ ഷൈന്‍ ടോം...

അമൃത് 2.O : ജല ശുദ്ധീകരണ പ്ലാൻ്റിനായി കൂറ്റൻ പൈപ്പുകളെത്തി

0
പത്തനംതിട്ട : അതിരൂക്ഷമായ ജലദൗർലഭ്യം നേരിടുന്ന നഗരത്തിൽ ശാശ്വത പരിഹാരം കാണാനുള്ള...

കൊടകരയിൽ മര്‍മചികിത്സ കേന്ദ്രത്തില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം

0
കൊടകര: ചികിത്സക്കെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മര്‍മചികിത്സകേന്ദ്രം നടത്തിപ്പുകാരൻ അറസ്റ്റിൽ....