തിരുവനന്തപുരം : സിപിഎം ഏരിയാ സെക്രട്ടറിക്ക് പോലീസ് ഉദ്യോഗസ്ഥരുടെ സല്യൂട്ട്. മുഖ്യമന്ത്രിയുൾപ്പെടെ ഭരണകൂട സംവിധാനങ്ങളുമായി ബന്ധപ്പെട്ട് തലപ്പത്തിരിക്കുന്ന മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നൽകുന്ന സല്യൂട്ടാണ് സിപിഎമ്മിൻ്റെ ഒരു ഏരിയാ സെക്രട്ടറി വാങ്ങിയത്. ഏരിയാ സെക്രട്ടറിയുടെ കാറിൽ ബീക്കൺ ലെെറ്റ് ഘടിപ്പിച്ചിരിക്കുന്നത് കണ്ട് തെറ്റിദ്ധരിച്ചാണ് പോലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് നൽകിയത്. തിരുവനന്തപുരം മംഗലപുരം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സല്യൂട്ട് നൽകിയ ശേഷമാണ് വാഹനത്തിലുണ്ടായിരുന്നത് ഒരു സാധാരണ വ്യക്തിയാണെന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് മനസ്സിലായത്.
മുഖ്യമന്ത്രിമാരും മന്ത്രിമാരും മറ്റ് വിവിഐപികളും ഔദ്യോഗിക വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ബീക്കൺ ലൈറ്റ് സ്വന്തം വാഹനത്തിൽ ഘടിപ്പിച്ച് സഞ്ചരിച്ച സിപിഎം നേതാവാണ് പോലീസുകാരെ പുലിവാല് പിടിപ്പിച്ചത്. സംഭവം വിവാദമായതോടെ ബീക്കൺ ലെെറ്റും വച്ച് സഞ്ചരിക്കുന്ന സിപിഎം ഏരിയാ സെക്രട്ടറിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സിപിഎം മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയ്ക്ക് എതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
തൻ്റെ ഇന്നോവാ ക്രിസ്റ്റ വാഹനത്തിൻ്റെ മുന്നിലാണ് മധു ബീക്കൺ ലൈറ്റ് ഘടിപ്പിച്ചിരിക്കുന്നത്. ഇതുമായിട്ടായിരുന്നു മധുവിൻ്റെ സഞ്ചാരവും. കഴിഞ്ഞ ദിവസം രാത്രിയിൽ വാഹനപരിശോധനയ്ക്കിടെ ബീക്കൺ ഘടിപ്പിച്ച വാഹനം പാഞ്ഞു വരുന്നത് കണ്ട പോലീസ് ഉദ്യോഗസ്ഥർ വാഹനത്തിന് സല്യൂട്ട് ചെയ്യുകയായിരുന്നു. വാഹനം കണ്ട് മന്ത്രിമാരായിരിക്കുമെന്ന് കരുതിയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ മധുവിന് സല്യൂട്ട് നൽകിയത്.
എന്നാൽ കാർ കടന്നുപോയ ശേഷമാണ് വാഹനത്തിലുണ്ടായിരുന്നത് തങ്ങളുദ്ദേശിക്കുന്ന ആൾക്കാർ ആരുമില്ലെന്നും മറ്റേതോ വ്യക്തിയാണെന്നും പോലീസുകാർ മനസ്സിലാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അത് സിപിഎം ഏരിയാ സെക്രട്ടറിയുടെ വാഹനമാണെന്ന് തിരിച്ചറിയുകയായിരുന്നു. ഇതോടെ ഈ നടപടി അവസാനിപ്പിക്കാൻ തന്നെ പോലീസ് തീരുമാനിച്ചു. മംഗലപുരം സബ് ഇൻസ്പെക്ടർ എരിയാ സെക്രട്ടറിയെ സെക്രട്ടറിയെ ഫോണിൽ ബന്ധപ്പെട്ട് ബീക്കൺ ലൈറ്റ് എത്രയും പെട്ടെന്ന് അഴിച്ചു മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ സബ് ഇൻസ്പെക്ടറുടെ ആജ്ഞ അനുസരിക്കാൻ ഏരിയാ സെക്രട്ടറിക്ക് മടിയുണ്ടായിരുന്നു. ഇതിൻ്റെ പേരിൽ പ്രകാപിതനായ ഏരിയാ സെക്രട്ടറി എസ്ഐയോട് തട്ടിക്കയറുകയും ചെയ്തു. പിന്നെ പോലീസ് മറ്റൊന്നും നോക്കിയില്ല. ഏരിയാ സെക്രട്ടറിക്ക് എതിരെ മംഗലപുരം പോലീസ് കേസെടുക്കുകയായിരുന്നു. ബീക്കൺ ലെെറ്റും വെച്ചുള്ള വാഹനം റോഡിൽ കാണരുതെന്നും അടിയന്തിരമായി ബീക്കൺ ലൈറ്റ് മാറ്റിയില്ലെങ്കിൽ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കുമെന്നും മംഗലപുരം പോലീസ് മുന്നറിയിപ്പ് നൽകുകയും ചെയ്തു. കേസെടുത്തതിനു പിന്നാലെ ഏരിയാ സെക്രട്ടറി വാഹനത്തിലെ ബീക്കൺ ലൈറ്റ് ഒഴിവാക്കിയെന്നാണ് റിപ്പോർട്ടുകൾ.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.