ഡൽഹിയിലെ പോലീസ് നടപടി ; സുപ്രീംകോടതിയുടെ പ്രത്യേക സിറ്റിങ് ഉടൻ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഡൽഹിയിലെ പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടികൾ ചോദ്യംചെയ്യുന്ന ഹർജികളിൽ സുപ്രീംകോടതിയുടെ പ്രത്യേക സിറ്റിങ് ഞായറാഴ്ച രാവിലെ നടക്കും. അതേസമയം ഹർജിയിലെ വിഷയങ്ങൾ അപ്രസക്തമായിക്കഴിഞ്ഞെന്ന് കേന്ദ്രം വാദമുന്നയിച്ചേക്കും. മെട്രോ സ്റ്റേഷനുകളെല്ലാം തുറന്നു. സെൻട്രൽ ഡൽഹിയിലെ മൊബൈൽ ഇന്റർനെറ്റ് നിരോധനവും നീക്കി. അതിനാൽ ഹർജികളിലെ വിഷയം നിലനിൽക്കുന്നില്ലെന്ന് കേന്ദ്രം വാദിക്കും. പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെയുള്ള സമരക്കാരെ പോലീസ് തടഞ്ഞുവയ്ക്കുന്നതും അവരുടെ വസതിയിൽനിന്നുതന്നെ കസ്റ്റഡിയിലെടുത്തതും നിയമവിരുദ്ധമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടും. നഗരം മുഴുവനും ഇപ്പോഴും റോഡുകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതും കോടതിയിൽ ഉന്നയിക്കപ്പെടും.

സമരക്കാർക്കെതിരായ പോലീസ് നടപടികൾ ചോദ്യംചെയ്ത് തൃണമൂൽ കോൺഗ്രസ് എം.പി.യും മുതിർന്ന അഭിഭാഷകയുമായ മാനേക ഗുരുസ്വാമി നൽകിയ ഹർജിയും മെട്രോ സ്റ്റേഷനുകളും റോഡും പൂർണമായി അടയ്ക്കരുതെന്ന സുപ്രീംകോടതിയുടെ ഉത്തരവ് പാലിച്ചില്ലെന്നുകാട്ടി ശൈലേന്ദ്ര മണി ത്രിപാഠി നൽകിയ കോടതിയലക്ഷ്യ ഹർജിയുമാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ചാണ് അവധി ദിവസമായിട്ടും ഞായറാഴ്ച പ്രത്യേക സിറ്റിങ് നടത്തുന്നത്.

നാല് മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ശനിയാഴ്ച ഡൽഹി പോലീസ് കരുതൽ തടവിലാക്കിയതും മനേക ഗുരുസ്വാമിയുടെ ഹർജിയിൽ ചോദ്യം ചെയ്തു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം തടയരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊതുശുചീകരണത്തിനിടെ കുളത്തിൻ്റെ പടിക്കെട്ടിൽ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം

0
കണ്ണൂർ: കണ്ണൂർ പാനുണ്ടയിൽ പൊതുശുചീകരണത്തിനിടെ ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം. കുളത്തിൻ്റെ പടിക്കെട്ടിൽ...

യു.ജി.സി. നെറ്റ് ഡിസംബർ പരീക്ഷ ഡിസംബർ 14 മുതൽ 19 വരെ

0
ന്യൂഡൽഹി : ഉന്നതവിദ്യാഭ്യാസരംഗത്തും ഗവേഷണ മേഖലകളിലും കരിയർ ആഗ്രഹിക്കുന്നവർക്കായി നാഷണൽ ടെസ്റ്റിങ്...

ചെയ്യാന്‍ കഴിയുന്നത് ചെയ്യൂ, ഭയപ്പെടുന്നവരോ പിന്മാറുന്നവരോ അല്ല തെരുവിലുള്ളത് : രാഹുല്‍ ഗാന്ധി

0
ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തെ ക്രൂരമായ...