തിരുവനന്തപുരം: പൊലീസ് വീട്ടിൽ എത്തി ഭീകരാത്തരീക്ഷം ഉണ്ടാക്കിയെന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതാവ്. പൊലീസ് നടപടി ഭീകരവാദികളെ അറസ്റ്റ് ചെയ്യുന്നതുപോലെയെന്ന് രാഹുലിന്റെ മാതാവ് പറഞ്ഞു. ഭീകരവാദിയോട് എന്ന പോലെയാണ് പൊലീസ് രാഹുലിനോട് പെരുമാറിയതെന്നും വീട് മൊത്തം പൊലീസ് വളയുകയായിരുന്നുവെന്നും മാതാവ് വ്യക്തമാക്കി .
പൊലീസ് മർദ്ദനമേറ്റ രാഹുലിനെ ആശുപത്രിയിൽനിന്നു ചികിത്സ കഴിഞ്ഞ വന്നയുടനേയാണ് അപ്രതീക്ഷിതമായി പിടികൂടി. ഭീകരരോടു പോലും ഇങ്ങനെ ചെയ്യില്ല. ക്രിമിനൽ കേസിലെ പ്രതികളെ പിടികൂടുന്നതുപോലെ വീടുകയറി വളഞ്ഞിട്ട് പിടികൂടേണ്ട ഒരു സാഹചര്യവുമില്ലെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.