കള്ളപ്പണം വെളുപ്പിക്കൽ ; ശിവസേന എംഎൽഎയുടെ വസതിയിൽ ഇഡി റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : ശിവസേന എംഎൽഎയും ഉദ്ധവ് താക്കറെയുടെ വിശ്വസ്തനുമായ രവീന്ദ്ര വൈകാറിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. മുംബൈയിലെ ആഡംബര ഹോട്ടൽ നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി. ശിവസേനയുടെ ഇരുവിഭാഗങ്ങളിലെയും എംഎൽഎമാരെ അയോഗ്യരാക്കിയ കേസിന്റെ ഫലം നാളെ വരാനിരിക്കെയാണ് റെയ്ഡ് എന്നതും ശ്രദ്ധേയം. ചൊവ്വാഴ്ച രാവിലെയാണ് രവീന്ദ്ര വൈകാറിന്റെ വീട്ടിൽ ഇഡി സംഘം റെയ്ഡ് നടത്തിയത്. ജോഗേശ്വരിയിലെ വസതി, ഓഫീസുകൾ, മാതോശ്രീ ക്ലബ്ബ് എന്നിവ ഉൾപ്പെടുന്ന ഏഴ് സ്ഥലങ്ങൾ പരിശോധ നടത്തി. ബിസിനസ് പങ്കാളിയുടെ ഇടങ്ങളിലും റെയ്ഡ് നടന്നു. മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ഭൂമി ദുരുപയോഗം ചെയ്ത് അവിടെ ആഡംബര ഹോട്ടലും ക്ലബ്ബും സ്ഥാപിച്ചു എന്നാണ് ആരോപണം. മുംബൈയിലെ ജോഗേശ്വരി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് രവീന്ദ്ര വൈകർ. വർഷങ്ങളോളം മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ വിശ്വസ്തനാണ് വൈകർ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം ; യാത്രക്കാര്‍ക്ക് പരിക്ക്

0
പന്തളം : പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഉണ്ടായ...

ജലീലിനെയും ഭാര്യയെയും ചെമ്പതാക അണിയിച്ച് പിണറായി , ഇരുവർക്കും പാർട്ടിയിലേക്ക് സ്വാ​ഗതം

0
മലപ്പുറം : മുന്‍ മന്ത്രി കെ ടി ജലീലിനേയും ഭാര്യ ഫാത്തിമക്കുട്ടിയേയും...

പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകിയില്ല ; പരാതി വീണ്ടും പരിഗണിക്കണമെന്ന് സംസ്ഥാന...

0
കൊച്ചി: ഹോട്ടലിൽ നിന്ന് പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകാതിരുന്നതുമായി...

അടൂരില്‍ തെരുവ് നായ ശല്യം രൂക്ഷം : അടൂര്‍ നഗരസഭ ഉറക്കത്തില്‍

0
അടൂര്‍ : അടൂരില്‍ തെരുവ് നായ ശല്യം വര്‍ദ്ധിക്കുമ്പോഴും നടപടി സ്വീകരിക്കാതെ അടൂര്‍...