വന്ദേമാതരം ആലാപനത്തിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് പോര് മുറുകുന്നു

For full experience, Download our mobile application:
Get it on Google Play

ശ്രീനഗർ: ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളായ കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ വന്ദേമാതരം ആലാപനച്ചൊല്ലി പോര് രൂക്ഷമാകുന്നു. ജമ്മു കശ്മീർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനിടെ ദേശീയ ഗീതം മുഴുവനായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദമാണ് ഇരുപാർട്ടികളും തമ്മിലുള്ള വാഗ്വാദത്തിലേക്ക് വഴിതുറന്നിരിക്കുന്നത്. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതിയായിരുന്നുവെന്നും കുറഞ്ഞപക്ഷം സ്വാതന്ത്ര്യസമര സേനാനികളുടെ ഓർമ്മകളെയെങ്കിലും മാനിക്കാമായിരുന്നുവെന്നുമായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ എക്സിലൂടെയുള്ള പരസ്യവിമർശനം. എന്നാൽ കോൺഗ്രസ് നേതൃത്വത്തിന്റെ ഈ പ്രസ്താവനയെ അതിരൂക്ഷമായ ഭാഷയിലാണ് നാഷണൽ കോൺഫറൻസ് പ്രതിരോധിച്ചത്. എത്ര വരികൾ ആലപിക്കണമെന്നും എവിടെ നിർത്തുണമെന്നും ആരും തങ്ങളെ പഠിപ്പിക്കേണ്ടെന്നും എൻ.സി വക്താവ് ബാഷിർ അഹമ്മദ് വ്യക്തമാക്കി.

ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണെന്ന് കരുതി സ്വന്തം നയങ്ങളും നിലപാടുകളും ഘടകകക്ഷികൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ നോക്കേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നാഷണൽ കോൺഫറൻസിന്റെ ഭാഗത്തുനിന്നുള്ള ഈ കടുത്ത പ്രതികരണത്തിന് പിന്നാലെ കോൺഗ്രസും തിരിച്ചടിച്ചു. മുന്നണിയുടെ ഭാഗമായി നിൽക്കുമ്പോൾ കോൺഗ്രസ് നൽകുന്ന നിർദ്ദേശങ്ങളാണ് പാലിക്കേണ്ടതെന്നും ഇത് നാഗ്പൂരിൽ നിന്നുള്ള നിർദേശങ്ങളല്ലായെന്നും കോൺഗ്രസ് നേതാവ് കപിൽ സിംഗ് തുറന്നടിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതിയ നയവുമായി ജാമിയ മില്ലിയ സർവ്വകലാശാല ; ക്ലാസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഇനി...

0
ന്യൂഡൽഹി : സോഷ്യൽ മീഡിയയിലെ അനൗദ്യോഗിക ക്ലാസ് ഗ്രൂപ്പുകൾ ഒഴിവാക്കാൻ വിദ്യാർഥികൾക്ക്...

സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബിനെ സ്വന്തമാക്കാൻ മെസ്സി ; നിലവിലെ ഉടമസ്ഥരുമായി ധാരണയായി

0
മഡ്രിഡ് : സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ് എൽഡെൻസയെ സ്വന്തമാക്കാൻ ഫുട്‌ബോൾ...

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്. ഇന്ന് 22 കാരറ്റ് ഒരു...

പിഎം ശ്രീ പദ്ധതി: കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല ; വിട്ടുവീഴ്ചയില്ലെന്ന് എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ്

0
കോഴിക്കോട്: പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് എം.എസ്.എഫ്...