പുതിയ നയവുമായി ജാമിയ മില്ലിയ സർവ്വകലാശാല ; ക്ലാസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഇനി അധ്യാപകരും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : സോഷ്യൽ മീഡിയയിലെ അനൗദ്യോഗിക ക്ലാസ് ഗ്രൂപ്പുകൾ ഒഴിവാക്കാൻ വിദ്യാർഥികൾക്ക് നിർദ്ദേശം നൽകി ജാമിയ മില്ലിയ ഇസ്ലാമിയ. അക്കാദമിക് സംബന്ധമായ വിവരങ്ങൾ ഔദ്യോഗിക ഗ്രൂപ്പുകൾ വഴി മാത്രം പങ്കുവെക്കണമെന്നും ഉത്തരവിൽ പറയുന്നു. ഫാക്കൽറ്റി ഡീനുകൾ, ഡിപ്പാർട്ട്‌മെന്റ് തലവന്മാർ, സെന്റർ ഡയറക്ടർമാർ എന്നിവർക്ക് ഇത് ഉറപ്പാക്കാൻ സർവ്വകലാശാല നിർദ്ദേശം നൽകിയിട്ടുണ്ട്. 2025 സെപ്റ്റംബർ 15-ന് പുറപ്പെടുവിച്ച നയം വീണ്ടും ഓർമ്മിപ്പിച്ചുകൊണ്ടാണ് സർവ്വകലാശാല പുതിയ നോട്ടീസ് ഇറക്കിയിരിക്കുന്നത്. വിദ്യാർഥികൾ അംഗങ്ങളായ അനൗദ്യോഗിക സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ പലപ്പോഴും തർക്കങ്ങൾക്കും വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും വഴിതുറക്കുന്നുണ്ടെന്നും അശ്ലീലമോ അപകീർത്തികരമോ ആയ ഉള്ളടക്കങ്ങൾ പങ്കുവെക്കാൻ ഉപയോഗിക്കുന്നുണ്ടെന്നും ഉത്തരവിൽ പറയുന്നു.

2026-27 അക്കാദമിക് വർഷത്തെ സ്‌പോട്ട് അഡ്മിഷൻ നടപടികളിലെ അപാകതകൾ ആരോപിച്ച് ജാമിയ മില്ലിയ ഇസ്ലാമിയയിൽ വിദ്യാർഥി സംഘടനകൾ സമരം നടത്തുന്നതിനിടെയാണ് നടപടി. പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെയുള്ള സസ്‌പെൻഷനും ക്യാമ്പസ് വിലക്കും പിൻവലിക്കണമെന്നും സുതാര്യമായ അന്വേഷണം നടത്തണമെന്നും വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക പാരാ അമ്പെയ്ത്ത് സീരീസിലെ ആദ്യ വ്യക്തിഗത സ്വർണം നേടി ശീതൾ

0
അഹമ്മദാബാദ് : ലോക പാരാ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഇന്ത്യൻ...

വന്ദേമാതരം ആലാപനത്തിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് പോര് മുറുകുന്നു

0
ശ്രീനഗർ: ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളായ കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ വന്ദേമാതരം...

സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബിനെ സ്വന്തമാക്കാൻ മെസ്സി ; നിലവിലെ ഉടമസ്ഥരുമായി ധാരണയായി

0
മഡ്രിഡ് : സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ് എൽഡെൻസയെ സ്വന്തമാക്കാൻ ഫുട്‌ബോൾ...

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്. ഇന്ന് 22 കാരറ്റ് ഒരു...