വയനാട് : കൊറോണ നിയന്ത്രണം ലംഘിച്ച് സമരത്തില്‍ പങ്കെടുത്തതിന് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിക്കെതിരെ താമരശ്ശേരി പോലീസ് കേസെടുത്തു. ബിഷപ്പ് അടക്കം സമരത്തില്‍ പങ്കെടുത്ത നാല്‍പതിലധികം ആളുകള്‍ക്കെതിരെയാണ് കേസ്.
വന്യമൃഗ ശല്യത്തിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് മേഖലയിലെ കര്‍ഷകര്‍ ഇന്ന് താമരശ്ശേരി ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയില്‍ പങ്കെടുത്തതിനാണ് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിക്കെതിരെ താമരശ്ശേരി പോലീസ് കേസെടുത്തത്.