അമ്പലപ്പുഴയില്‍ പോലീസും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : നീര്‍ക്കുന്നം മാധവമുക്ക് തീരത്ത് പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. നാല് പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ഹോംഗാര്‍ഡ് പീറ്റര്‍, പ്രദേശവാസി രോഹിണി എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് ജീപ്പിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രദേശത്തെ സ്വകാര്യചടങ്ങില്‍ പങ്കെടുക്കാനെത്തിയ രണ്ട് യുവാക്കളെ പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് പുന്നപ്ര ഇന്‍സ്പെക്ടര്‍ കെ.ജി പ്രതാപചന്ദ്രന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ സംഘടിച്ചെത്തിയ സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ അരമണിക്കൂറോളം പോലീസ് ജീപ്പ് തടഞ്ഞുവെച്ചു. ജീപ്പിനുനേരെ കല്ലേറുമുണ്ടായി. ഇന്‍സ്പെക്ടറെക്കൂടാതെ നാലു പോലീസുകാരാണ് ജീപ്പിലുണ്ടായിരുന്നത്. കൂടുതല്‍ പോലീസ് എത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. എട്ടുപേരെ സംഭവസ്ഥത്ത് നിന്ന് കസ്റ്റഡിയിലെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...