ചെന്നൈ : മാർക്ക് വാഗ്ദാനം ചെയ്ത് 15 നഴ്സിങ് വിദ്യാർഥിനികളെ പീഡിപ്പിച്ച കോളജ് ഉടമയ്ക്കായി തമിഴ്നാട് പോലീസ് തെരച്ചിൽ തുടങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡിണ്ടിഗലിൽ അമ്മ മക്കൾ മുന്നേറ്റ കഴകം സ്ഥാനാർഥിയായിരുന്ന കോളജ് ശൃംഖലകളുടെ ഉടമ പി.ജ്യോതി മുരുകനെതിരെയാണു കേസെടുത്തത്. ഉടമയ്ക്കു പെൺകുട്ടികളെ എത്തിച്ചു നൽകിയ വനിതാ ഹോസ്റ്റൽ വാർഡനും സഹായിയും അറസ്റ്റിലായി. കോളജ് പോലീസ് മുദ്രവെച്ചു. വ്യാഴാഴ്ച രാത്രിയാണു പെൺകുട്ടികളുടെ പരാതിക്കിടയാക്കിയ സംഭവങ്ങൾ.
മാർക്ക് വാഗ്ദാനം ചെയ്ത് 15 നഴ്സിങ് വിദ്യാർഥികളെ പീഡിപ്പിച്ച കോളജ് ഉടമയെ തേടി പോലീസ്
RECENT NEWS
Advertisment