ചെന്നൈ: രജനീകാന്തിന്റെ മകള്‍ ഐശ്വര്യ രജനീകാന്തിന്റ വീട്ടില്‍ മോഷണം നടത്തിയ കേസില്‍ വീട്ടു ജോലിക്കാരി പോലീസ് പിടിയില്‍. എശ്വര്യയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന 40 കാരിയായ വീട്ടു ജോലിക്കാരി ഈശ്വരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡയമണ്ട് സെറ്റുകള്‍, ക്ഷേത്രാഭരണങ്ങളിലെ കട്ട് ചെയ്യാത്ത വജ്രങ്ങള്‍, പുരാതന സ്വര്‍ണ്ണാഭരണങ്ങള്‍, നവരത്നം സെറ്റുകള്‍, പൂര്‍ണ്ണ പഴക്കമുള്ള അണ്‍കട്ട് ഡയമണ്ട്, രണ്ട് കഴുത്ത് കഷണങ്ങള്‍ ഉള്ള രണ്ട് കഴുത്ത് കഷണങ്ങള്‍ എന്നിവയ്ക്ക് അനുയോജ്യമായ കമ്മലുകള്‍, മാല, വളകള്‍ എന്നിവ ഉള്‍പ്പെടെ ഏകദേശം 60 പവനാണ് ഐശ്വര്യയുടെ വീട്ടില്‍ നിന്ന് നഷ്ടമായത്.
വീട്ടു ജോലിക്കാരിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ വളരെ ഭയത്തോടെ വ്യക്തമായ ഉത്തരങ്ങള്‍ ഇവര്‍ നല്‍കിയില്ലെന്നാണ് പോലീസ് പറയുന്നത്. പിന്നീട് സാഹചര്യ തെളിവുകളും മറ്റും ഹാജരാക്കിയപ്പോള്‍ ഇവര്‍ കുറ്റം സമ്മതിച്ചു. കൂടാതെ ഈശ്വരിയുടെയും ഭര്‍ത്താവിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ ഇടയ്ക്കിടെ വന്‍ തുക ഇടപാടുകള്‍ നടന്നതായി പോലീസ് കണ്ടെത്തി. തുടര്‍ന്നാണ് ഇരുവരെയും ചോദ്യം ചെയ്യലിനായി തേനാംപേട്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.