Sunday, June 16, 2024 4:01 am

പഴയിടം ഇരട്ടക്കൊല ; ശിക്ഷയെന്തെന്നറിയാനുള്ള ആകാംക്ഷയില്‍ ഒരു നാട്

For full experience, Download our mobile application:
Get it on Google Play

പഴയിടം:  ഇരട്ടക്കൊലപാതക കേസില്‍ പ്രതി അരുണ്‍ ശശി കുറ്റക്കാരനെന്ന് കോടതി വിധിച്ചപ്പോള്‍ ശിക്ഷയെന്തെന്നറിയാനുള്ള ആകാംക്ഷയിലാണ് നാട് ഒന്നാകെ. 10 വര്‍ഷങ്ങള്‍ക്കപ്പുറം 2013 ഓഗസ്റ്റ് 28ന് രാത്രിയാണ് മനഃസാക്ഷിയെ നടുക്കിയ കൊലപാതകം നടക്കുന്നത്. 29ന് രാവിലെ തീമ്പനാല്‍ വീട്ടില്‍ വയോധിക ദമ്പതിമാരുടെ കൊലപാതക വാര്‍ത്ത കേട്ടാണ് പഴയിടം ഗ്രാമം ഉണര്‍ന്നത്. തങ്കമ്മയുടെ സഹോദരപുത്രനായ അരുണ്‍ ശശിയെക്കുറിച്ച്‌ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല.

അന്ന് കൊലപാതകം നടന്ന വീട്ടിലും പരിസരത്തുമെല്ലാം തെളിവെടുപ്പിനും മറ്റും പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കാന്‍ മുന്നോട്ടുവന്നത് അരുണ്‍ ശശിയായിരുന്നു. ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച്‌ അന്വേഷണം ഊര്‍ജിതമാക്കണമെന്ന ആവശ്യവുമായി മുന്നില്‍നിന്നതും അരുണ്‍ തന്നെ. പിന്നീട് ഒരുമാസത്തിന് ശേഷം കോട്ടയത്ത് വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ച കേസില്‍ അരുണ്‍ ശശി പിടിയിലായതോടെയാണ് പഴയിടംം ഇരട്ടക്കൊലപാതക കേസില്‍ വഴിത്തിരിവ് ഉണ്ടായത്. ജോസഫ് എന്ന സിനിമയിലൂടെ ജനങ്ങള്‍ കണ്ട സംഭവം യാഥാര്‍ത്ഥ്യത്തിന്റെ വെള്ളിത്തിരക്കാഴ്ചയാണെന്നത് ഇപ്പോഴാണ് മനുഷ്യമനസ്സുകളിലേയ്ക്ക് ഓടിയെത്തുന്നത്.

അരുണ്‍ ആദ്യം പലവഴികളിലൂടെ സംശയങ്ങളെല്ലാം ദമ്പതികളുടെ പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാരിലേക്ക് തിരിച്ചുവിടാന്‍ ശ്രമിച്ചു. അവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചൊക്കെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതിലും അയാള്‍ വിജയിച്ചു. ആദ്യം പോലീസും ആ വഴി അന്വേഷണം നടത്തിയിരുന്നു. ഡോഗ് സ്‌ക്വാഡ് അന്വേഷണത്തിലും കാര്യമായ തെളിവൊന്നും കിട്ടാതിരുന്നതിനാല്‍ അരുണിനെ സംശയിച്ചതുമില്ല.

കൊലപാതകശേഷം മുറികളിലാകെ മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും വിതറി തെളിവുകള്‍ നശിപ്പിച്ചിരുന്നു. പോലീസ് നായ് വീടിനുള്ളില്‍നിന്ന് മണംപിടിച്ച്‌ തൊട്ടടുത്ത കവലവരെ ഓടിയെങ്കിലും പ്രതിയെ പിടികൂടാനുള്ള സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ദമ്പതികളുടെ മരണാനന്തര ചടങ്ങുകള്‍ക്കുശേഷം പെണ്‍മക്കള്‍ അവരുടെ നാടുകളിലേക്ക് മടങ്ങിയതോടെ തീമ്പനാല്‍ വീട്ടില്‍ താമസക്കാരില്ല. 10 വര്‍ഷമായി പരിചരണമില്ലാതെ അടഞ്ഞുകിടക്കുന്ന വീട് പ്രദേശവാസികള്‍ക്കെല്ലാം ഇപ്പോഴും പേടിസ്വപ്നമാണ്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തലവടിയിൽ ആൾ താമസമില്ലാത്ത വീട്ടിലെ അലമാര കുത്തി തുറന്ന് നാലു പവൻ സ്വർണ്ണം കവർന്നു

0
എടത്വാ: തലവടിയിൽ വീണ്ടും മോഷണവും മോഷണ ശ്രമവും. ആൾ താമസമില്ലാത്ത വീട്ടിലെ...

സംസ്ഥാനത്ത് പനി നിരീക്ഷണം ശക്തിപ്പെടുത്തും ; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് പക്ഷിപ്പനി (എച്ച്5 എന്‍1) സംബന്ധിച്ച് ആരോഗ്യ വകുപ്പ്...

മണിപ്പൂരിൽ മുഖ്യമന്ത്രിയുടെ വസതിയും സെക്രട്ടേറിയേറ്റുമടക്കമുള്ള മേഖലയിൽ വൻ തീപിടിത്തം ; കാരണം അവ്യക്തം

0
ഇംഫാൽ: മണിപ്പൂർ ഇംഫാലിലെ സുരക്ഷ മേഖലയില്‍ വൻ തീപിടിത്തം. സംസ്ഥാന സെക്രട്ടറിയേറ്റിന്...

വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം ; ചരക്കുനീക്കത്തിന്റെ മുഖ്യ ഹബായി മാറും

0
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കസ്റ്റംസ് പോർട്ടായി അംഗീകരിച്ചതായി തുറമുഖവകുപ്പ്...