Thursday, May 23, 2024 11:22 am

ഭരണ-പ്രതിപക്ഷ ബഹളം, തുടര്‍ച്ചയായ ഏഴാം ദിനവും സ്തംഭിച്ച് പാര്‍ലമെന്റ്

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഭരണപ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തുടര്‍ച്ചയായ ഏഴാം ദിനവും സ്തംഭിച്ച് പാര്‍ലമെന്റ്. അദാനി വിവാദത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്ന് പ്രതിപക്ഷവും വിദേശത്ത് പ്രധാനമന്ത്രിക്കും, കേന്ദ്ര സര്‍ക്കാരിനുമെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞേ മതിയാവൂയെന്ന് ഭരണ പക്ഷം ഇന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. ഇരുകൂട്ടരും നിലപാടിലുറച്ച് നില്‍ക്കുന്നതോടെ സഭയില്‍ സ്തംഭനം. അനുനയത്തിനായി രാജ്യസഭ ചെയര്‍മാന്‍ വിളിച്ച യോഗം കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ബഹിഷ്‌ക്കരിച്ചു

നാല് കോണ്‍ഗ്രസ് എംപിമാര്‍ രാജ്യസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയതോടെ തുടര്‍ച്ചയായ ഏഴാം ദിവസവും രാഷ്ട്രീയ സ്തംഭനം തുടര്‍ന്നു. അദാനി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റ് സമുച്ചയത്തില്‍ പ്രത്യേക പ്രതിഷേധം നടത്തി. ഗൗതം അദാനിയുടെ ഗ്രൂപ്പിനെതിരെ ഉന്നയിക്കപ്പെട്ട വഞ്ചനാ ആരോപണങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിടാതെ സര്‍ക്കാര്‍ അദ്ദേഹത്തെ സഹായിക്കുകയാനെന്നാണ് ആരോപണം. അദാനി വിഷയത്തെ ചൊല്ലിയുള്ള ബഹളത്തിനും ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശത്തിന് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന ഭരണകക്ഷി അംഗങ്ങളുടെ ആവശ്യത്തിനും ഇടയില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തിവച്ചു. മാപ്പ് പറയാന്‍ വിസമ്മതിച്ച രാഹുല്‍ ഗാന്ധി, ആരോപണങ്ങള്‍ക്ക് ലോക്സഭയില്‍ മറുപടി നല്‍കുമെന്നും പറഞ്ഞു. എന്നാല്‍, പാര്‍ലമെന്റിന് പുറത്ത് പോലും മാപ്പ് പറയാതെ അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

0
തൃശ്ശൂർ: തൃശ്ശൂർ ചേലൂരിൽ കാണാതായ യുവാവിനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ...

ഇരവിപേരൂർ പഞ്ചായത്തിലെ പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റിന്‍റെ പ്രവർത്തനം പ്രതിസന്ധിയിൽ

0
ഇരവിപേരൂർ : പഞ്ചായത്തിലെ പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റിന്‍റെ പ്രവർത്തനം പ്രതിസന്ധിയിൽ. ടാറിങ്...

ഐടി പാർക്കുകളിൽ മദ്യം ഈ വർഷം തന്നെ ; സർക്കാർ നിർദേശങ്ങൾക്ക് നിയമസഭാ സമിതിയുടെ...

0
തിരുവനന്തപുരം: ഐടി പാർക്കുകളിൽ മദ്യശാല അനുവദിക്കാനുള്ള നിർദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം....

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു ; വൻ നാശനഷ്ടം, കോഴിക്കോട്ടും തൃശൂരിലും കൊച്ചിയിലും വെള്ളക്കെട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കോഴിക്കോട് ജില്ലയിൽ വ്യാപക നാശനഷ്ടമുണ്ടായി....