ഇരവിപേരൂർ പഞ്ചായത്തിലെ പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റിന്‍റെ പ്രവർത്തനം പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

ഇരവിപേരൂർ : പഞ്ചായത്തിലെ പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റിന്‍റെ പ്രവർത്തനം പ്രതിസന്ധിയിൽ. ടാറിങ് പൊളിയാതിരിക്കാൻ ടാറിനൊപ്പം ഉപയോഗിച്ചുവരുന്ന പ്ലാസ്റ്റിക് പൊടി ഉത്പാദിപ്പിക്കുന്ന സ്ഥാപനമാണിത്. കഴിഞ്ഞ ഒരുവർഷമായി ടൺ കണക്കിന് ഉത്പന്നങ്ങൾ ഇതിനകത്ത് കെട്ടിക്കിടക്കുന്നു. മഴയത്ത് ടാറിങ് പൊളിയാതിരിക്കാൻ പ്ലാസ്റ്റിക് പൊടിച്ചതും ടാറുംകൂടി മിശ്രിതമാക്കിയാണ് പാതയുടെ ഉപരിതലത്തിൽ ഉപയോഗിക്കുന്നത്. ഇത്തരത്തിൽ നടത്തുന്ന ടാറിങ്ങിന് ആയുസ്സ് കൂടുതലാണ്. മഴവെള്ളത്താൽ ടാറിങ് പൊളിയുന്നത് തടയാൻ ഇതിലൂടെ കഴിഞ്ഞിരുന്നു. ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലെ റോഡുകളിലും ടാറിങ് ഇങ്ങനെയാണ് നടത്തിവന്നിരുന്നത്. ത്രിതല പഞ്ചായത്തുകളിലെ അസിസ്റ്റന്റ് എൻജിനീയർമാർ അടക്കമുള്ളവർ അതിനുവേണ്ടുന്ന നിർദേശവും നൽകിയിരുന്നു. അതുകൊണ്ട് പ്ലാസ്റ്റിക് പൊടിച്ചത് തികയാതെ വന്നിരുന്നു. നിലവിലെ സ്ഥിതി അതല്ല.

കരാറുകാരിൽ ചിലരൊക്കെ പണം അടയ്ക്കുന്നുണ്ടെന്നല്ലാതെ ഇവിടെനിന്നവ കൊണ്ടുപോകുന്നില്ല. അതിനാൽ ഇവയൊക്കെ വെയ്ക്കാൻ ഇടമില്ലാതെ വന്നു. ഇവയുടെ നീക്കം സ്തംഭിച്ചതോടെ ചാക്കിലാക്കിയവ കുന്നുകൂടിക്കിടക്കുന്നു. ഇക്കാര്യത്താൽ ഹരിതകർമസേനാംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഇവിടേക്ക് കൊണ്ടുവരാനും കഴിയില്ല. വീടുകൾ കയറിയിറങ്ങി ഇവർ എടുക്കുന്ന പ്ലാസ്റ്റിക് തരംതിരിച്ച് വൃത്തിയാക്കിയാണ് ഇവിടെ എത്തിക്കുന്നത്. പഞ്ചായത്തിലെ മാലിന്യനീക്കവും ഇതോടെ പ്രതിസന്ധിലാണ്. 2013-ൽ തുടങ്ങിയ പ്ലാസ്റ്റിക് റീ സൈക്കിളിങ് യൂണിറ്റിൽ ആറു തൊഴിലാളികളാണ് പണിയെടുക്കുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണകൊള്ള കേസ് : കുറ്റപത്രത്തിൽ ന്യൂനതയെങ്കിൽ പുനരന്വേഷണമെന്ന് മന്ത്രി കെ. മുരളീധരൻ

0
തൃശൂർ: ശബരിമല സ്വർണകൊള്ള കേസിൽ കുറ്റപത്രത്തിൽ ന്യൂനതയെങ്കിൽ പുനരന്വേഷണമെന്ന് മന്ത്രി കെ....

മാസപ്പടി കേസില്‍ നിര്‍ണായക അന്വേഷണ ഘട്ടത്തിലേക്ക് കടന്ന് ഇഡി ; വീണയോട് ബുധനാഴ്ച ഹാജരാകാൻ...

0
കൊച്ചി: മാസപ്പടി കേസില്‍ നിര്‍ണായക അന്വേഷണ ഘട്ടത്തിലേക്ക് കടന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സിഎംആർഎൽ...

വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ച പ്രതികൾ പിടിയിൽ

0
കൊല്ലം: നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ചവർ...

കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍ ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍. രാവിലെ എട്ടരക്ക്...