മദ്യലഹരിയില്‍ സ്‌കൂള്‍ ബസ് ഓടിച്ച ഡ്രൈവര്‍ പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മദ്യലഹരിയില്‍ സ്‌കൂള്‍ ബസ് ഓടിച്ച ഡ്രൈവര്‍ പോലീസ് പിടിയില്‍. നാദാപുരം കക്കട്ടില്‍ സ്വദേശി ചീക്കോന്ന് മൊയിലോത്ത് സവനീഷ്(42) ആണ് വടകര പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചോടെ വടകര-വില്യാപ്പള്ളി റോഡില്‍ പുത്തൂരില്‍ വച്ചാണ് കെഎല്‍ 18 ജെ 8285 നമ്പറിലുള്ള സ്‌കൂള്‍ ബസ്സുമായി ഇയാള്‍ പിടിയിലായത്. വടകര റാണി പബ്ലിക് സ്‌കൂളിന്റെ പേരിലുള്ള ബസ്സായിരുന്നു ഇത്. ഡിവൈ എസ്പിയുടെ നിര്‍ദേശപ്രകാരം എസ്‌ഐ മനോജ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ ജയ്ദീപ്, ഡ്രൈവര്‍ സജീഷ് എന്നിവര്‍ ചേര്‍ന്നാണ് വാഹന പരിശോധന നടത്തിയത്. ആല്‍ക്കോ മീറ്റര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി തെളിയുകയായിരുന്നു. ഇയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ആര്‍ടിഒക്ക് ശുപാര്‍ശ നല്‍കുമെന്നും പിഴ ഈടാക്കുമെന്നും പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥിനി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

0
കൊല്ലം: 19-കാരിയായ വിദ്യാർത്ഥിനി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. കൊല്ലം...

ഹോട്ടലിലിരുന്ന് ബിയർ കഴിക്കുന്നത് ചോദ്യം ചെയ്ത മാനേജരെ ആക്രമിച്ചതായി പരാതി

0
തൃശ്ശൂർ : ഹോട്ടലിലിരുന്ന് ബിയർ കഴിക്കുന്നത് ചോദ്യം ചെയ്ത മാനേജരെ...

പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി

0
കോഴിക്കോട്: പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു കേസില്‍ പ്രതിക്ക് കഠിന...

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍ മരിച്ചു

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍ മരിച്ചു....