തിരുവല്ല നെടുംപറമ്പില്‍ ക്രഡിറ്റ് സിണ്ടിക്കേറ്റ് ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ നെടുംപറമ്പില്‍ ക്രഡിറ്റ് സിണ്ടിക്കേറ്റ് ഉടമകളെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കമ്പിനി ചെയര്‍മാന്‍ എന്‍.എം രാജു നെടുംപറമ്പില്‍, ഇദ്ദേഹത്തിന്റെ ഭാര്യ ഗ്രേസ്, മക്കളായ അലന്‍ ജോര്‍ജ്ജ്, അന്‍സന്‍ ജോര്‍ജ്ജ് എന്നിവരാണ് അറസ്റ്റില്‍ ആയത്‌. രാവിലെ എട്ടരയോടെ തിരുവല്ലയിലെ വീട്ടില്‍ നിന്നും തിരുവല്ല പോലീസ് ആണ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് ഉച്ചയോടെ ഇവരെ കോടതിയില്‍ ഹാജരാക്കും. എന്‍.എം രാജു നെടുംപറമ്പില്‍ കേരളാ കോണ്‍ഗ്രസ് (ജോസ് കെ.മാണി) സംസ്ഥാന ട്രഷറര്‍ കൂടിയാണ്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി എഴുപതോളം പരാതികള്‍ നിലവിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നിക്ഷേപകര്‍ ജില്ലാ കളക്ടറെ സന്ദര്‍ശിച്ച്‌ പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് അറസ്റ്റ് നടന്നതെന്നാണ് വിവരം.

വസ്ത്ര വ്യാപാര മേഖലയിലും ഓട്ടോമൊബൈല്‍ രംഗത്തും സജീവമായിരുന്നു NCS എന്നപേരിലുള്ള നെടുംപറമ്പില്‍ ഗ്രൂപ്പ്.  കഴിഞ്ഞ കുറച്ചുനാളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. നിക്ഷേപകരുടെ എല്ലാവരുടെയും പണം മടക്കിനല്കാനുള്ള  പദ്ധതിയുമായി ഉടമകള്‍ നീങ്ങവെയാണ് ഇപ്പോള്‍ അറസ്റ്റ് നടന്നത്. ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പ് NCS എന്നപേരിലുള്ള നെടുംപറമ്പില്‍ ഗ്രൂപ്പ് ഏറ്റെടുക്കുന്ന നടപടികള്‍ പുരോഗമിച്ചുവരികയാണ്. ഇക്കാര്യം കമ്പിനി ചെയര്‍മാന്‍ എന്‍.എം രാജു നെടുംപറമ്പില്‍ നിക്ഷേപകരെ അറിയിച്ചിരുന്നു. ഇതോടെ നിക്ഷേപകര്‍ പലരും കാത്തിരിക്കാന്‍ തയ്യാറായി. എന്നാല്‍ നിക്ഷേപകരില്‍ ഒരു വിഭാഗം പരാതിയും കേസുമായി മുമ്പോട്ടു പോകുകയായിരുന്നു. നിക്ഷേപകരുടെ ആരുടേയും പണം നഷ്ടപ്പെടില്ലെന്നും മടക്കിനല്‍കുമെന്നും എന്‍.എം രാജു  പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവതിയെ ഒന്നിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ

0
കോഴിക്കോട്: തടമ്പാട്ടുതാഴത്ത് യുവതിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി....

ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും ; പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുമ്പോൾ 21 ആചാര വെടി...

0
ന്യൂഡൽഹി : രാജ്യതലസ്ഥാനം 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരുങ്ങി. ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങുകൾക്ക്...

നടൻ വിക്രമിന് വനം വകുപ്പിന്‍റെ നോട്ടീസ് ; നടപടി സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ

0
ചെന്നൈ: സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ നടൻ വിക്രമിന് തമിഴ്നാട്‌ വനം...

ശബരിമല നെയ്യ് ക്രമക്കേട് : മില്‍മയില്‍ എസ്‌ഐടി പരിശോധന ; രേഖകള്‍ പിടിച്ചെടുത്തു

0
പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേട് കേസില്‍ മില്‍മയില്‍ എസ്‌ഐടി പരിശോധന. പത്തനംതിട്ട...