കോഴിക്കോട് : ലോക്ഡൗണ്‍ സമയത്ത് പോലീസ് നടത്തുന്ന പരിശോധനയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിന് താഴെ പോലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണമെന്ന് പരസ്യമായി കമന്റിട്ട യുവാവ് പോലീസ് പിടിയില്‍. പ്രജിലേഷ് പയമ്പ്ര എന്ന യുവാവാണ് അറസ്റ്റില്‍ ആയിരിക്കുന്നത്. സമൂഹ മാധ്യമത്തില്‍ മോശം കമന്റ് പങ്കുവച്ചതിനു ചേവായൂര്‍ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു.
‘പോലീസിനെ ഒന്നും ചെയ്യരുത്. അവന്റെ മക്കള്‍ പുറത്തിറങ്ങും, വണ്ടി കയറ്റി കൊല്ലണം. അവനൊക്കെ പിടിച്ചു പറിയ്ക്കുന്നത് മക്കളുടെ സുഖത്തിനാണ്. അതുകൊണ്ട് ആ സുഖം ഇല്ലാതാക്കുക, അല്ലാതെ വഴിയില്ല’. എന്നായിരുന്നു പ്രജിലേഷിന്റെ പോസ്റ്റ്.