നേപ്പാളില്‍ കുടുങ്ങിയ പ്രവാസികള്‍ ; കൊടിക്കുന്നില്‍ സുരേഷ്​ എം.പി വിദേശകാര്യ മന്ത്രിക്ക്​ കത്ത്​ നല്‍കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വിദേശ പൗരന്മാര്‍ക്കുളള കോവിഡ് പരിശോധന നേപ്പാള്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചതോടെ പ്രതിസന്ധിയിലായ പ്രവാസികള്‍ക്കായി അടിയന്തിരമായി ഇടപെട​ണമെന്ന്​ ആവ​ശ്യപ്പെട്ട്​ കൊടിക്കുന്നില്‍ സുരേഷ്​ എം.പി കത്ത്​ നല്‍കി. കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കറിനും സഹമന്ത്രി വി മുരളീധരനുമാണ്​ കത്ത്​ നല്‍കിയത്​. നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് യാത്ര ചെയ്യാനിരുന്ന മലയാളികളടക്കമുള്ള ആയിരക്കണക്കിന് പ്രവാസികളാണ്​ പ്രതിസന്ധിയിലായിരിക്കുന്നത്​.

പല ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രക്കാര്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് മലയാളി പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ നേപ്പാള്‍ വഴി യാത്ര ചെയ്യുന്നത്. ഇതുവരെയുള്ള നിബന്ധന അനുസരിച്ച്‌​ 14 ദിവസം നേപ്പാളില്‍ താമസിച്ച ശേഷം അവിടെ നിന്ന് പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി സൗദിയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെക്ക് യാത്ര ചെയ്യാമായിരുന്നു. സൗദി അറേബ്യയിലേക്കുള്ള യാത്രക്കാരാണ് ഇപ്പോള്‍ നേപ്പാളില്‍ കുടുങ്ങിയവരില്‍ ഏറെയും.

കോവിഡ് പരിശോധനാ ഫലമില്ലാതെ സൗദി അറേബ്യയില്‍ പ്രവേശിക്കാനാവാത്തതിനാല്‍ ഇവരുടെ യാത്ര പ്രതിസന്ധിയിലായിരിക്കുകയാണിപ്പോള്‍. ഇവരില്‍ പലരുടെയും വിസ കാലാവധി അവസാനിക്കാറായതും തൊഴില്‍ നഷ്‌ടം സംഭവിക്കാന്‍ സാധ്യതയുള്ളവരും ഒരുപാട് കാലത്തെ അനിശ്ചിതത്വത്തിനുശേഷം വീണ്ടും തൊഴിലവസരം ലഭിച്ചവരുമാണ്. ഈ സാഹചര്യം ശ്രദ്ധയില്‍പെട്ട കൊടിക്കുന്നില്‍ സുരേഷ് എം.പി ഉടനടി ഈ വിഷയത്തില്‍ ഇടപെടുകയും ബന്ധപ്പട്ട മന്ത്രിമാര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...