Sunday, July 6, 2025 6:28 pm

കഞ്ചാവുമായി നാലംഗ സംഘം പോലീസിന്റെ പിടിയില്‍ ; സംഘത്തില്‍ കൊലക്കേസ് പ്രതിയും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചിറയിന്‍ കീഴ് കഞ്ചാവുമായി നാലംഗ സംഘത്തെ പോലീസ് പിടികൂടി. കൊലപാതകം, മോഷണം, കഞ്ചാവ് കേസ്സുകളിലടക്കം പ്രതികളായി പോലീസ് തിരയുന്ന നാലംഗ ഗുണ്ടാസംഘമാണ് അറസ്റ്റിലായത്. പതിനൊന്ന് കിലോയോളം കഞ്ചാവും, കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച രണ്ട് ആഡംബര കാറുകളും പോലീസ് പിടിച്ചെടുത്തു. തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് ടീമും, ചിറയിന്‍കീഴ് പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

അഴൂര്‍ പെരുങ്ങുഴി നാല് മുക്കിന് സമീപം വിശാഖ് വീട്ടില്‍ ശബരി എന്ന് വിളിക്കുന്ന ശബരീനാഥ് (42), വിളവൂര്‍ക്കല്‍ വില്ലേജില്‍, ആല്‍ത്തറ സിഎസ്‌ഐ ചര്‍ച്ചിന് സമീപം സോഫിന്‍ നിവാസില്‍ സോഫിന്‍ (28), കരകുളം കുളത്തുകാല്‍ ,പള്ളിയന്‍കോണം അനീഷ് നിവാസില്‍ അനീഷ് (31), കരമന ആറന്നൂര്‍ വിളയില്‍ പറമ്പില്‍ വീട്ടില്‍ നിന്നും ഉള്ളൂര്‍ എയിം പ്ലാസയില്‍ താമസിക്കുന്ന വിപിന്‍ (28) എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ സംഘത്തിലെ പ്രധാനിയായ ശബരി കൊലപാതക കേസ്സിലും, കഞ്ചാവ് കടത്ത് കേസ്സിലും , അടിപിടി കേസ്സിലും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്.

കൊലപാതക കേസ്സില്‍ ജാമ്യത്തിലിറങ്ങിയ ശബരിയെ നാല് വര്‍ഷം മുമ്പ് തമിഴ്‌നാട് കേരളാ അതിര്‍ത്തിയായ അമരവിളയില്‍ വെച്ച് കഞ്ചാവ് കടത്തുന്നതിനിടയില്‍ ആഡംബര കാര്‍ സഹിതം എക്‌സൈസ് പിടികൂടിയിരുന്നു. ജയിലില്‍ നിന്നിറങ്ങി വീണ്ടും വ്യാപകമായ രീതിയില്‍ കഞ്ചാവ് കച്ചവടം തുടര്‍ന്നെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇയാള്‍ക്ക് നല്‍കുവാനായി കഞ്ചാവ് എത്തിച്ച തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശികളായ രണ്ടംഗ സംഘത്തെയും പന്ത്രണ്ട് കിലോ കഞ്ചാവുമായി മൂന്നാഴ്ച മുമ്പ് പെരുങ്ങുഴിയില്‍ വെച്ച് പോലീസ് പിടികൂടിയിരുന്നു.

ആ കേസ്സിലെയും പ്രധാന പ്രതിയാണ് ഇപ്പോള്‍ പിടിയിലായ ശബരി. മലയിന്‍കീഴ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാളെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സില്‍ പിടികിട്ടാനുള്ള പ്രതിയാണ് പിടിയിലായ സോഫിന്‍. കാട്ടാക്കട പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കൊലപാതക കേസ്സ് നിലവിലുണ്ട്. മലയിന്‍കീഴ് പോലീസ് സ്റ്റേഷനില്‍ ബോംബ് എറിഞ്ഞത് ഉള്‍പ്പെടെ ഇരുപതോളം കേസ്സിലെ പ്രതിയാണ് ഇയാള്‍. പാച്ചല്ലൂര്‍ സ്വദേശികള്‍ പിടിയിലായ കഞ്ചാവ് കേസ്സിലും ഇയാള്‍ പ്രതിയാണ്.

കേരളാ തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളിലെ ഗോഡൗണുകളില്‍ വലിയ തോതില്‍ കഞ്ചാവ് ശേഖരിച്ച് വില്‍പ്പന നടത്തുന്നവരിലെ ജില്ലയിലെ മുഖ്യകണ്ണിയാണ് സോഫിന്‍. നിരവധി മോഷണ കേസ്സിലെ പ്രതിയാണ് ഇപ്പോള്‍ പിടിയിലായവരിലെ മറ്റൊരു പ്രതിയായ വിപിന്‍. പൂജപ്പുര, കരമന, ബാലരാമപുരം സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മോഷണകേസ്സുകള്‍ നിലവിലുണ്ട്. കൊലപാതകശ്രമം അടക്കം നിരവധി ഗുണ്ടാആക്രമണ കേസ്സുകളിലെ പ്രതിയാണ് പിടിയിലായ അനീഷ്. ഇതിന് മുമ്പും പലതവണ ശബരിക്ക് കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. പോലീസ് വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ പിടിയിലായത്.

കിലോഗ്രാമിന് അയ്യായിരം രൂപക്ക് തമിഴ്‌നാട്ടിലെ ഉസ്ലാംപെട്ടിയില്‍ നിന്നും, കമ്പത്ത് നിന്നും വാങ്ങുന്ന കഞ്ചാവ് നാല്‍പ്പത്തിനായിരം രൂപക്കാണ് ഇവര്‍ ചില്ലറ വില്‍പ്പന നടത്തിയിരുന്നത്. വിപണിയില്‍ അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവ് ആണ് ഇവരില്‍ നിന്നും പിടികൂടിയത്. ഈ കേസിലെ ഒന്നാം പ്രതി ശബരി എല്‍എല്‍ബി ബിരുദം ഉള്ള ആളാണ്. മറ്റു കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് നിയമസഹായം നല്‍കാം എന്ന് വാഗ്ദാനം നല്‍കി യുവാക്കളെ കഞ്ചാവ് കടത്തിനുള്ള കാരിയെഴ്സ് ആക്കുകയാണ് ഇയാള്‍ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.

സ്‌കൂളുകളും , കോളേജുകളും തുറക്കുന്നതിന് മുന്നോടിയായി ലഹരി മാഫിയ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്നുന്നതിനായി തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി യുടെ നിര്‍ദ്ദേശപ്രകാരം റൂറല്‍ ജില്ലാ പോലീസ് മേധാവി പി.കെ മധുവിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി നടന്ന് വരുന്ന പരിശോധനകളുടെ ഭാഗമായാണ് കഞ്ചാവ് കച്ചവടക്കാരായ നാലംഗ ഗുണ്ടാസംഘം അറസ്റ്റിലായത്.

ചിറയിന്‍കീഴ് പോലീസ് ഇന്‍സ്‌പെക്ടര്‍ ജി.ബി മുകേഷിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ ഷജീര്‍, നവാസ്, സുനില്‍ സി.പി.ഒ അരുണ്‍, അനസ്, റൂറല്‍ ഡാന്‍സാഫ് സബ്ബ് ഇന്‍സ്‌പെക്ടര്‍ എം.ഫിറോസ് ഖാന്‍ എ.എസ്.ഐ ബി.ദിലീപ്, ആര്‍.ബിജുകുമാര്‍ സി.പി.ഒ മാരായ അനൂപ്, ഷിജു, സുനില്‍ രാജ്, എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാൻ

0
പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കേന്ദ്ര മന്ത്രിയും ലോക് ജനശക്തി...

വീണ്ടും എന്‍.സി.ഡി (NCD) തട്ടിപ്പുകള്‍ വ്യാപകമാകുന്നു ; NCD യുടെ സെക്യൂരിറ്റി ടണ്‍ കണക്കിന്...

0
കൊച്ചി : ഒരിടവേളക്ക് ശേഷം വീണ്ടും എന്‍.സി.ഡി (NCD) തട്ടിപ്പുകള്‍ വ്യാപകമാകുകയാണ്....

രജിസ്ട്രാർക്കെതിരായി അച്ചടക്ക നടപടി സ്വീകരിക്കാൻ വി സിക്ക് അധികാരമില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ...

0
തിരുവനന്തപുരം : രജിസ്ട്രാർക്കെതിരായി അച്ചടക്ക നടപടി സ്വീകരിക്കാൻ വി സിക്ക് അധികാരമില്ലെന്ന്...

ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥി ആശുപത്രിയിൽ

0
കോഴിക്കോട്: ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി...