കോഴിക്കോട്: കോഴിക്കോട് മദ്യലഹരിയില്‍ ബഹളമുണ്ടാക്കിയ എസ്ഐ അറസ്റ്റില്‍. ന്യൂമാഹി പോലീസ് സ്റ്റേഷനിലെ എസ് ഐ അനില്‍കുമാറിനെയാണ് തൊട്ടില്‍പ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. എസ്ഐയെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഹോട്ടല്‍ ബില്ലുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
വയനാട്ടില്‍ നിന്ന് തിരിച്ചുവരുന്നതിനിടെ എസ്ഐ തൊട്ടില്‍പ്പാലത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. മദ്യലഹരിയിലായിരുന്ന എസ്ഐ ഭക്ഷണം കഴിച്ച ശേഷം ഹോട്ടല്‍ ബില്ലിനെ ചൊല്ലി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. സംഭവസമയം അനില്‍കുമാര്‍ ഡ്യൂട്ടിയിലല്ലായിരുന്നു. ബഹളമുണ്ടായതിനെ തുടര്‍ന്ന് തൊട്ടില്‍പ്പാലം പോലീസ് സ്ഥലത്തെത്തി. പോലീസ് വാഹനത്തില്‍ കയറാന്‍ സമ്മതിക്കാതിരുന്ന അനില്‍കുമാറിനെ നിര്‍ബന്ധിച്ച് കയറ്റി പോലീസ് സറ്റേഷനില്‍ എത്തിക്കുകയായിരുന്നു.