അന്യസംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ആറന്മുള : പശ്ചിമ ബംഗാളില്‍ നിന്നുള്ള തൊഴിലാളികളുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ആര്യങ്കാവ് കഴുതുരുട്ടി ഈട്ടിവിള വീട്ടില്‍ നിന്നും കോഴഞ്ചേരി ഈസ്റ്റ് പനച്ചക്കുഴി സജി വിലാസത്തില്‍ വാടകക്ക് താമസിക്കുന്ന ബിബിന്‍ കുമാര്‍ (18), പുല്ലാട് തെറ്റുപാറ ബിജു ഭവനില്‍ ബിജിത്ത് (18), നാരങ്ങാനം വലിയകുളം നെടിയ മഞ്ഞപ്ര വീട്ടില്‍ അജു അജയന്‍ (18)എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ തൊഴിലാളികളുടെ താല്‍ക്കാലിക താമസ സ്ഥലത്താണ് മോഷണം നടന്നത്. കീഴുകര സെന്റ് മേരീസ് സ്‌കൂളിന് സമീപം പുതുതായി പണിയുന്ന വീടിന്റെ താഴത്തെ നിലയില്‍ ഏണി വെച്ചു കയറിയാണ് പശ്ചിമ ബംഗാള്‍ ജയ്പ്പാല്‍ ഗുഡി ജാര്‍സാല്‍വരി സ്വദേശി റഷീദുല്‍ ഇസ്‌ലാമിന്റെയും സുഹൃത്ത് അനാമുല്‍ ഹക്കിന്റെയും ഫോണുകള്‍ മോഷ്ടിച്ചത്.

പരാതിപ്രകാരം കേസെടുത്ത പോലീസ് നാട്ടുകാര്‍ തടഞ്ഞു വെച്ച മോഷ്ടാക്കളെ പുലര്‍ച്ചെ അഞ്ചു മണിയോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന മോട്ടോര്‍ സൈക്കിളും പിടിച്ചെടുത്തു. പണി നടക്കുന്ന വീടിന്റെ പുരയിടത്തില്‍ നിന്നും ഫോണുകള്‍ പോലീസ് പിന്നീട് കണ്ടെടുത്തു. രണ്ടാം പ്രതിയുടേതാണ് ബൈക്ക്. ഇതിലാണ് മൂവരും സ്ഥലത്തെത്തിയത്. രണ്ടും മൂന്നും പ്രതികളായ അജു, ബിജിത്ത് എന്നിവരെ പുറത്ത് കാവല്‍ നിര്‍ത്തിയ ശേഷം ബിബിന്‍ വീട്ടിനുള്ളില്‍ കടന്ന് ഫോണുകള്‍ മോഷ്ടിക്കുകയായിരുന്നു. ഈ സമയം പുറത്തു നിന്ന യുവാക്കളെ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞു നിര്‍ത്തിയെന്ന് മനസിലാക്കിയ ബിബിന്‍ പിടിക്കപ്പെടുമെന്ന് ഭയന്ന് അവിടെ ഒളിച്ചുനിന്നു. കുറെ കഴിഞ്ഞിട്ടും ആളുകള്‍ പോകാത്തതിനാല്‍ മോഷ്ടിച്ച ഫോണുകള്‍ ഒളിച്ചു വെച്ച ശേഷം മറ്റൊരു വഴിയിലൂടെ രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് മരിച്ചു

0
കാസർകോട്: ഓഫീസിൽ വെച്ച് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റിലെ സീനിയർ...

തൃശൂർ വടക്കാഞ്ചേരിയിൽ വൻ എംഡിഎംഎ വേട്ട

0
തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ വൻ എംഡിഎംഎ വേട്ട. കുന്നംകുളം സ്വദേശി ശരത്തിൽ...

പുനലൂരിൽ സ്വകാര്യ ലോഡ്ജിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ വൃദ്ധ ദമ്പതികൾ മരിച്ചു

0
തിരുവനന്തപുരം: പുനലൂരിൽ സ്വകാര്യ ലോഡ്ജിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ വൃദ്ധ...

അമിത് ഷാ പാർലമെന്റിൽ എത്താതെ സഹകരിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ

0
ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ എത്താതെ സഹകരിക്കില്ലെന്ന്...