ചടയമംഗലം : ഹെല്‍മെറ്റ് ധരിക്കാത്തതിന് വയോധികന്റെ മുഖത്ത് അടിച്ച് പോലീസ്. മണപ്പാറ മൂന്ന് മുക്ക് സ്വദേശി രാമനന്ദന്‍ പിള്ളക്കാണ് പോലീസ് മര്‍ദനമേറ്റത്.
ചടയമംഗലം മഞ്ഞപ്പാറയില്‍ ആയിരുന്നു സംഭവം. ചടയമംഗലം പോലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്. ഐ ഷജീം ആണ് രാമനന്ദന്‍ പിള്ളയെ നടുറോട്ടില്‍ വെച്ച് മര്‍ദിച്ചത്.
മര്‍ദന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി വിനോദിനാണ് അന്വേഷണ ചുമതല.