മൊഴി എടുക്കാന്‍ വിളിച്ചു വരുത്തിയ യുവാവിനെ പോലീസ് മര്‍ദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കൊടുമണ്ണില്‍ മൊഴി എടുക്കാന്‍ വിളിച്ചു വരുത്തിയ യുവാവിനെ പോലീസ് മര്‍ദിച്ചതായി പരാതി.തട്ട സ്വദേശി മനുവാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. ആരോപണം അടിസ്ഥാന രഹിതമെന്നാണ് കൊടുമണ്‍ പോലീസിന്റെ വിശദീകരണം. കഴിഞ്ഞ ദിവസം തട്ടയിലെ രവീന്ദ്രന്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തില്‍ നടന്ന മോഷണ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുക്കാന്‍ മനുവിനേയും അച്ഛന്‍ മുരളിധരനേയും കൊടുമണ്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്.

മോഷണം നടന്ന സ്ഥാപനത്തിന്റെ തൊട്ടടുത്തുള്ള സിസിടിവിയില്‍ സംഭവം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മനുവും മുരളീധരനും ഉപയോഗിക്കുന്ന വാഹനം കടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടതോടെയാണ് പോലീസ് ഇരുവരെയും സ്റ്റേഷനിലെത്തിച്ചത്. മുരളീധരനെ വൈകിട്ട് അഞ്ച് മണിക്കുo മനുവിനെ എട്ട് മണിക്കും പോലീസ് ജീപ്പിലാണ് കൊണ്ട് വന്നത്. സ്റ്റേഷനിലേക്ക് കൊണ്ട് വരും വഴി ജീപ്പില്‍ വെച്ച്‌ മര്‍ദിച്ചെന്നാണ് മനുവിന്റെ പരാതി.

സ്റ്റേഷനില്‍ എത്തിച്ച ശേഷം പോലീസ് അസഭ്യം പറഞ്ഞെന്നും കുറ്റം സമ്മതിക്കാന്‍ ഭീഷണിപ്പെത്തിയതായും മുരളീധരനും ആരോപിക്കുന്നു. എന്നാല്‍ സിസിടിവി ദൃശ്യത്തില്‍ വാഹനം കണ്ടത് കൊണ്ട് വിവരങ്ങള്‍ ചോദിച്ചറിയാന്‍ മാത്രമാണ് ഇരുവരെയും വിളിച്ചു വരുത്തിയതെന്നാണ് കൊടുമണ്‍ ഇന്‍സ്‌പെക്ടറുടെ വിശദീകരണം. സാധാരണ രീതിയില്‍ ഉള്ള നടപടി ക്രമങ്ങള്‍ മാത്രമാണ് നടന്നതെന്നും പോലീസ് വിശദമാക്കുന്നു. മൊഴിയെടുത്ത ശേഷം ഇവരെ വിട്ടയച്ചു. മര്‍ദ്ദിച്ചുവെന്നതടക്കമുള്ള കാര്യങ്ങളെല്ലാം കെട്ടിച്ചമച്ച കഥകളാണെന്നാണ് പോലീസ് പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....