തിരുവനന്തപുരം : കരമനയില്‍ വഴിയോരക്കച്ചവടക്കാരിയുടെ മല്‍സ്യം പോലീസുകാര്‍ തട്ടിത്തെറിപ്പിച്ചെന്ന് പരാതി. നാട്ടുകാരും പോലീസും തമ്മില്‍ തര്‍ക്കമുണ്ടായി. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമമെന്ന് ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഇത് 5000 രൂപയുടെ മീന്‍ ഉണ്ട്, വിറ്റോട്ടെയെന്ന് പോലീസിനോട് കേണ് പറഞ്ഞെങ്കിലും കേട്ടില്ലെന്ന് മരിയ പറയുന്നു.
മകനെ വിളിച്ചിട്ടുണ്ട്, വന്നാലുടന്‍ ഇനിടെ നിന്നു പോയേക്കാമെന്നും അവര്‍ പോലിസിനോടു പറഞ്ഞെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്ന് മരിയ പറയുന്നു. ആറ്റിങ്ങലില്‍ അല്‍ഫോണ്‍സ എന്ന സ്ത്രീയുടെ മീന്‍ തട്ടിത്തെറിപ്പിച്ചത് കഴിഞ്ഞദിവസങ്ങളില്‍ വിവാദമായിരുന്നു. അതേ നടപടി തന്നെയാണ് തലസ്ഥാന നഗരിയില്‍ നടന്നത്.