തിരുവല്ല: അയല്‍വാസിയുടെ വീടാക്രമിച്ച കേസ് അന്വേഷിക്കാനെത്തിയ പോലീസിനെ ആക്രമിച്ചു പരുക്കേല്‍പ്പിച്ച പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ലയ്ക്കടുത്ത് കോയിപ്രം കാഞ്ഞിരത്തറ വടക്കേതില്‍ സാബു ഡാനിയേലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ആക്രമണത്തില്‍ ഗ്രേഡ് എസ്‌ഐയ്ക്കും ഡ്രൈവര്‍ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.
ഇയാളുടെ പേരില്‍ 24 കേസുകളാണ് കോയിപ്രം സ്റ്റേഷനിലുള്ളത്. പ്രതിയെ പിടികൂടാനായി രാവിലെ വീണ്ടുമെത്തിയപ്പോഴാണ് സ്വന്തം വീട്ടില്‍ ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. ഒറ്റയ്ക്കു താമസിച്ചിരുന്ന ഇയാള്‍ക്ക് അയല്‍ക്കാരു മായോ ബന്ധുക്കളുമായോ കാര്യമായസഹകരണമുണ്ടായിരുന്നില്ല. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക്മാറ്റി.