പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : പ്രതി ഡോ.റിയ ആന്‍ തോമസ്‌  മൂന്നാഴ്ചക്കുള്ളില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിലെ ഒളിവിൽ കഴിയുന്ന പ്രതിയും പോപ്പുലർ ഫിനാൻസ് ഉടമ റോയിയുടെ രണ്ടാമത്തെ മകളുമായ ഡോ. റിയ ആന്‍ തോമസ്‌ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവ്.

മൂന്നാഴ്ചയ്ക്കുളളിൽ കീഴടങ്ങണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. റിയ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളികൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇവർക്ക് ജാമ്യം നൽകരുത് എന്ന് വാദി ഭാഗം വാദിച്ചു. ഇവർക്ക് ജാമ്യം ലഭിച്ചാൽ അത് തുടരന്വേഷണത്തെ ബാധിക്കുമെന്നും വാദിഭാഗം വാദിച്ചു. ഈ വാദമുഖങ്ങൾ അംഗീകരിച്ച കോടതി റിയയുടെ ജാമ്യാപേക്ഷ തള്ളി ഉത്തരവിറക്കുകയായിരുന്നു. പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജ്ജിയിലായിരുന്നു കേരള ഹൈക്കോടതിയുടെ ഉത്തരവ്.  വാദിഭാഗത്തിനായി അഡ്വക്കേറ്റ് രാജേഷ് കുമാര്‍ സി.കെ, അഡ്വക്കേറ്റ് മനോജ് എബ്രഹാം എന്നിവർ ഹാജരായി.

https://www.facebook.com/mediapta/videos/649463102668866/

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...