നടിയെ ആക്രമിച്ച കേസ് : വിസ്താരത്തിന് ഭാമയും , സിദ്ധിഖും ഹാജരായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇരയായ നടിയുടെ സുഹൃത്തായ നടി ഭാമയുടെ വിസ്താരം ആരംഭിച്ചു. രാവിലെ 11 മണിയോടെയാണ് ഭാമ കൊച്ചിയിലെ പ്രത്യേക വിചാരണക്കോടതിയില്‍ എത്തിയത്. കേസിലെ പ്രതിയായ നടന്‍ ദിലീപ് തന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നതായി ഇരയായ നടി നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഭാമയെ പ്രോസിക്യൂഷന്‍ സാക്ഷിയാക്കിയത്.

2020 മാര്‍ച്ചില്‍ ഭാമയുടെ വിസ്താരം നടത്തിയിരുന്നെങ്കിലും അന്ന് പ്രോസിക്യൂഷന് അസൗകര്യമുള്ളതിനാല്‍ വിസ്താരം മാറ്റി. പിന്നീട് കോവിഡ് പ്രതിസന്ധിയേത്തുടര്‍ന്ന് വിസ്താരം നടന്നില്ല. കേസില്‍ മൊഴി നല്‍കാനായി നടന്‍ സിദ്ധിഖും കോടതിയില്‍ എത്തിയിട്ടുണ്ട്. എം.എല്‍.എയും നടനുമായ മുകേഷിന്റെ വിസ്താരം ഇന്നലെ പൂര്‍ത്തിയായിരുന്നു. 300 ലധികം പ്രോസിക്യൂഷന്‍ സാക്ഷികളുള്ള കേസില്‍ ഇതിനകം 46 പേരുടെ വിസ്താരമാണ് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ. കോടതിയില്‍ പൂര്‍ത്തിയായത്.

അതിനിടെ സാക്ഷികളെ സ്വാധീനിക്കുന്നതിനാല്‍ നടന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷ കോടതി നാളെ പരിഗണിയ്ക്കും. കേസിലെ പ്രധാന പ്രോസിക്യൂഷന്‍ സാക്ഷികളില്‍ ചിലര്‍ കഴിഞ്ഞ ദിവസം കൂറുമാറിയിരുന്നു.

2017 ഫെബ്രുവരി മാസത്തിലാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു എന്ന് ആരോപണമുയര്‍ന്ന കേസിനാസ്പദമായ സംഭവം നടന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...