പോലീസ് മര്‍ദ്ദനം ; യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കാഴ്ച നഷ്ടപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിലാല്‍ സമദിന് ഗുരുതര പരുക്ക്. ബിലാലിനെ വിദഗ്ധ ചികിത്സക്കായി അങ്കാമാലിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജിലാണ് ബിലാലിന് പരുക്കേറ്റത്. കണ്ണിനാണ് പരുക്ക്, കാഴ്ചശക്തിയെ ബാധിച്ചേക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വിദഗ്ധ ചികില്‍സയ്ക്കായി അങ്കമാലിയിലെ ആശുപത്രിയിലേക്ക് മാറ്റി.

തിരുവനന്തപുരത്ത് കെപിസിസി ഓഫീസ് ആക്രമിച്ചതിലും ഡിസിസി പ്രസിഡന്റിന്റെ കാര്‍ തടഞ്ഞ് ആക്രമിച്ചതിലും പ്രതിഷേധിച്ചായിരുന്നു തൊടുപുഴയില്‍ പോലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്‌ നടത്തിയത്. തൊടുപുഴ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്‌ നടത്തുന്നതിനിടെ സിപിഐഎമ്മിന്റെ കൊടിമരം തകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി.

നാലുപേര്‍ക്ക് പരുക്കേറ്റു. ലാത്തി ചാര്‍ജിനിടെയാണ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റത്. തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഡീന്‍ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. കട്ടപ്പനയില്‍ സിപിഐഎം നടത്തിയ മാര്‍ച്ചിനിടെ വനം വകുപ്പ് സെക്ഷന്‍ ഓഫീസ് ഉപരോ‌ധ സമരവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സ്ഥാപിച്ചിരുന്ന കൊടികളും കെഎസ്‌യുവിന്റെ കൊടിയും നശിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...