കട്ടപ്പന: രോഗിയായ തന്നെ ഗുണ്ടലിസ്റ്റില്പെടുത്തുമെന്ന് വെള്ളത്തൂവല്‍ പൊലീസ് ഭീഷണിപ്പെടുത്തിയതായി വയോധികന്. ഭീഷണി തുടര്‍ന്നാല്‍ കത്ത് എഴുതിവെച്ചു ആത്മഹത്യ ചെയ്യുമെന്ന് കുടുംബം. ദേശീയ വയോജന ദിനമായ വ്യാഴാഴ്ച രാവിലെ പണിക്കന്‍കുടി കൊമ്പൊടിഞ്ഞാല്‍ നടുവിലേടത്ത് വര്‍ക്കിയെയും (83) ഭാര്യ മറിയക്കുട്ടി (80)യെയും ഭീഷണിപ്പെടുത്തിയതായി പരാതി.
വര്‍ക്കിയുടെ വീട്ടിലേക്കുള്ള വഴിയുമായി ബന്ധപ്പെട്ട് അയല്‍വാസികളുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ പേരില്‍ വര്‍ക്കിയുടെ കൃഷി സ്ഥലത്തു കഴിഞ്ഞദിവസം അതിക്രമിച്ചു കടന്ന അയല്‍വാസികളായ ചിലര്‍ ഗുണ്ടകളുടെ സഹായത്തോടെ വിളകള്‍ വെട്ടിനശിപ്പിക്കുകയും വെള്ളം പറമ്പിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തതായി വര്‍ക്കി പറഞ്ഞു.
ഇത് ചോദ്യം ചെയുകയും തുടര്‍ന്ന് പറമ്പില്‍ വരമ്പ് നിര്‍മിക്കുകയും ചെയ്തിരുന്നു. പോലീസ് അയല്‍വാസികള്‍ക്കൊപ്പം ചേര്‍ന്ന് പീഡിപ്പിക്കുകയാണെന്നാണ് വര്‍ക്കി ആരോപിക്കുന്നത്.