അസത്യത്തിനെതിരായ പോരാട്ടത്തിൽ എന്തും സഹിക്കും ; രാഹുല്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : അസത്യത്തിനെതിരായ പോരാട്ടത്തിൽ എന്തും സഹിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അനീതിക്ക് മുന്നിൽ തല കുനിക്കില്ല. ലോകത്ത് ആരെയും താൻ ഭയക്കില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധിയുടെ വാക്കുകളെ ഉദ്ധരിച്ചാണ് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ നിലപാട് വ്യക്തമാക്കിയത്.
ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കഴിഞ്ഞ ദിവസം വഴിയിൽ തടഞ്ഞിരുന്നു.

തുടർന്ന് പെൺകുട്ടിയുടെ വീട്ടിലേക്ക് നടന്ന് പോകാൻ ആരംഭിച്ച ഇരുവരേയും യുപി പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ നടപടിയെ വിമർശിച്ചാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ‘ഈ ലോകത്ത് ആരെയും ഞാൻ ഭയക്കില്ല. ഒരു തരത്തിലുള്ള അനീതിക്ക് മുന്നിലും തല കുനിക്കില്ല. അസത്യങ്ങളെ സത്യം കൊണ്ട് പരാജയപ്പെടുത്തും.. അസത്യത്തിനെതിരായ പോരാട്ടത്തിൽ എന്ത് ത്യാഗവും സഹിക്കും. ഗാന്ധി ജയന്തി ആശംസകൾ’ – രാഹുൽ ഗാന്ധി ട്വീറ്ററിൽ കുറിച്ചു. ഗൗതം ബുദ്ധ നഗർ ജില്ലയിൽ പ്രഖ്യാപിച്ച 144 ലംഘിച്ചുവെന്നതിനെ തുടർന്നാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമുൾപ്പെടെ 203 കോൺഗ്രസ് പ്രവർത്തകരെ പോലീസ് രജിസ്റ്റർ ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...