കോഴിക്കോട് : ഫിറോസ് കുന്നംപറമ്പിലിനെതിരെ പോലീസ് കേസ് എടുത്തു. വയനാട് മാനന്തവാടി സ്വദേശികളായ സഞ്ജയ്‍യുടെയും ആരതിയുടെയും പരാതിയിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. പണം തട്ടിയെടുത്തെന്ന പരാതിയില്‍ ആണ് കേസ്. രോഗിയയായ കുട്ടിയുടെ ചികിത്സയ്ക്കായി സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ച പണം ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ തട്ടിയെടുത്തു എന്നാണ് പരാതി.
മാതാപിതാക്കളുടെ പരാതിയില്‍ മാനന്തവാടി പോലീസ് ഫിറോസിന്റെ മൊഴി രേഖപ്പെടുത്തി. എന്നാല്‍ പരാതി അടിസ്ഥാനരഹിതമാണെന്നാണ് ഫിറോസിന്റെ വാദം. കുഞ്ഞിന് ഏഴ് ലക്ഷം ഓപ്പറേഷന് വേണ്ടിടത്ത് പത്ത് ലക്ഷം രൂപ നല്‍കിയെന്നും പിരിഞ്ഞു കിട്ടിയ പണത്തിന്റെ ബാക്കി മറ്റൊരു രോഗിക്ക് നല്‍കിയെന്നും എന്നാല്‍ ഈ കുട്ടിയുടെ കുടുംബം പിന്നീട് അക്കൗണ്ടില്‍ വന്ന പണം അവര്‍ക്ക് തന്നെ തിരികെ നല്‍കണമെന്ന് തന്നോട് ആവശ്യപ്പെട്ടെന്നുമാണ് ഫിറോസ് പറയുന്നത്.
എന്നാല്‍ ഫിറോസ് തങ്ങളുടെ കൈയില്‍ നിന്ന് ചെക്ക് ബുക്ക് അടക്കം ഒപ്പിട്ട് വാങ്ങിയ ശേഷമാണ് ഇത്തരം ആഹ്വാനവുമായി എത്തിയിരിക്കുന്നതെന്ന് കുടുംബം പറഞ്ഞു. അക്കൌണ്ടില്‍ നിന്ന് വന്‍തുക ഓപ്പറേഷന്‍ കഴിയുന്നതിന് മുമ്പ് തന്നെ എടുത്തെന്നും കുടുംബം ആരോപിച്ചു.