കൊച്ചി : പൊതുപ്രവര്‍ത്തകനെയും കുടുംബത്തേയും സാമൂഹ്യമാദ്ധ്യമത്തിലൂടെ അസഭ്യം പറഞ്ഞെന്ന കേസില്‍ വിഡി സതീശന്‍ എംഎല്‍എക്കെതിരെ പോലീസ് കേസെടുത്തു. പറവൂര്‍ പോലീസാണ് എംഎല്‍എക്കെതിരെ കേസെടുത്തത്. പൊതുപ്രവര്‍ത്തകനായ സലാം നൊച്ചിലകത്ത്, അദ്ദേഹത്തിന്റെ ഭാര്യ, അമ്മ എന്നിവരെ അസഭ്യം പറഞ്ഞു എന്ന പരാതിയിലാണ് എംഎല്‍എക്കെതിരെ കേസെടുത്തത്.
കോടതി അനുമതിയോടെയാണ് പോലീസ് കേസെടുത്തത്. എന്നാല്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നാണ് വിഡി സതീശന്റെ വാദം. നേരത്തെ സലാം നൊച്ചിലകത്തിന്റെ ഭാര്യയുടെ പരാതിയില്‍ എംഎല്‍എക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു.