മഞ്ചേരി: ഗവ. മെഡിക്കല്‍ കോളേജാശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയില്‍. കോഴിക്കോട് കല്ലായി സ്വദേശി കൈന്നല്‍ പറമ്പില്‍ വീട്ടില്‍ നൗഷാദ് എന്ന റംഷാദിനെയാണ് (20) മഞ്ചേരി പോലീസ് എറണാകുളം കളമശ്ശേരിയില്‍ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ രണ്ട് മോഷണക്കേസുകള്‍ കൂടി തെളിഞ്ഞു. കഴിഞ്ഞ 16നാണ് ആശുപത്രി കെട്ടിടത്തിലെ കോണിപ്പടിയിലെ ചങ്ങല പൊട്ടിച്ച് ഇയാള്‍ കടന്നത്. തുടര്‍ന്ന് മഞ്ചേരി അരുകിഴായയില്‍ നിന്ന് ബുള്ളറ്റ് ബൈക്കും ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് റോഡില്‍ നിന്ന് ആപെ ഗുഡ്സും മോഷ്ടിച്ചു. പിന്നീട് പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലും മോഷണം നടത്തി.
രണ്ടാം തവണയാണ് ഇയാള്‍ രക്ഷപ്പെടുന്നത്. മലപ്പുറം, കൊണ്ടോട്ടി, കുന്ദമംഗലം, മഞ്ചേരി, വടകര, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ മോഷണക്കേസുകളിലെ പ്രതിയാണ് റംഷാദ്. മഞ്ചേരി ജെ.എഫ്.സി.എം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നേരത്തെ കോവിഡ് പോസിറ്റിവായതിനാല്‍ ഫലം വരുന്നത് വരെ ജയില്‍വകുപ്പിന് കീഴില്‍ പയ്യനാട്ടുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. സി.ഐ അലവി, എസ്.ഐ ഉമ്മര്‍ മേമന, സുേരഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സിയാഉല്‍ ഹഖ്, ഷഫീഖ്, സി.പി.ഒമാരായ ജയരാജ്, ഹരിലാല്‍, ഗീത എന്നിവരാണ് പ്രതിയെ പിടികൂടിയത്.