മണ്ണാര്‍ക്കാട്: ആരാധനാലയത്തിലേക്കുള്ള വഴി പ്രശ്നം അന്വേഷിക്കാന്‍ ചെന്ന മണ്ണാര്‍ക്കാട് സി.ഐ ലിബിക്ക് മര്‍ദനമേറ്റു. കണ്ടമംഗലം പുറ്റാനിക്കാടാണ് സംഭവം. ആരാധനാലയത്തിലേക്കുള്ള വഴിയിലെ കവാടം നിര്‍മിക്കുന്നത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണെന്ന് കാണിച്ച് സ്വകാര്യ വ്യക്തി ഹൈകോടതിയെ സമീപിച്ചിരുന്നു.
അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ സി.ഐയെ ഐനെല്ലി വീട്ടില്‍ ഷാഫി, റഷീദ് എന്നിവര്‍ മര്‍ദിച്ചെന്നാണ് പരാതി. സി.ഐ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.