തൊടുപുഴ ബിജു വധക്കേസ് ആസൂത്രിതമെന്നുറപ്പിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: തൊടുപുഴ ബിജു വധക്കേസ് ആസൂത്രിതമെന്നുറപ്പിച്ച് പോലീസ്. ബിജുവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് അഞ്ച് ദിവസത്തെ ആസൂത്രണത്തിനൊടുവിലെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ. എറണാകുളത്ത് വെച്ച് ഗൂഡാലോചന നടത്തിയ പ്രതികൾ കൃത്യത്തിന് മുമ്പ് പ്രത്യേക പൂജയും നടത്തി. ദൃശ്യം-4 നടപ്പാക്കിയെന്ന് പറഞ്ഞ ഒന്നാം പ്രതി ജോമോന്റെ ശബ്ദ പരിശോധനയും പോലീസ് നടത്തി. മാർച്ച് 20 നാണ് തൊടുപുഴ ചുങ്കം സ്വദേശി ബിജുവിനെ ബിസിനസ് പങ്കാളി ജോമോനും കൂട്ടുപ്രതികളായ ആഷിഖ് ജോൺസൺ, മുഹമ്മദ് അസ്ലം, ജോമിൻ കുര്യൻ എന്നിവർ ചേർന്ന് തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. 15 ആം തിയതി വൈപ്പിനിലെ ബാറിലും നെട്ടൂരിലെ ലോഡ്ജിലും വെച്ച് പ്രതികൾ ഗൂഡാലോചന നടത്തിയെന്നും പറവൂരിലെ ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തിയെന്നുമാണ് പോലീസിൻ്റെ കണ്ടെത്തൽ.

പിന്നാലെ തൊടുപുഴയിലെത്തിയ സംഘം ബിജുവിൻ്റെ നീക്കങ്ങൾ നിരീക്ഷിച്ചു.19 ന് നടത്തിയ ആദ്യ ശ്രമം പാളിയെങ്കിലും 20 ന് കൃത്യം നടപ്പാക്കി. ഒമ്നി വാനിലും ജോമോൻ്റെ വീട്ടിൽ വെച്ചും ബിജുവിനേറ്റ മർദനമാണ് മരണകാരണം. ദൃശ്യം 4 നടപ്പാക്കിയെന്ന് പലരോടും പറഞ്ഞ ജോമോൻ്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് കലയന്താനിയിലെ കാറ്ററിംഗ് ഗോഡൗണിൽ നിന്ന് ബിജുവിൻ്റെ മൃതദേഹം പോലീസ് കണ്ടെടുത്തു.പിന്നാലെ പ്രതികളിലേക്കുമെത്തി. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ പരിശോധനാ ഫലങ്ങളുടെയും ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസന്വേഷണം. ജോമോൻ്റെ ഫോൺ സംഭാഷണങ്ങൾ വീണ്ടെടുത്ത അന്വേഷണ സംഘം ആധികാരിക പരിശോധനയും നടത്തി. ഇതോടെ കേസിൽ കൂടുതൽ പ്രതികളുണ്ടാകാനുള്ള സാധ്യതയും ബലപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‌പിണറായിയുടെ വീടിന് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട്...

0
കൊച്ചി: മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടിന് മുന്നിൽ...

എംഎൽഎ ഫണ്ടുൾപ്പെടെ 97 ലക്ഷം മുടക്കി നിർമിച്ചു ; ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾക്കകം പുതിയ...

0
തൃശൂർ : കോടികൾ മുടക്കി പണിതുയർത്തിയ പുതിയ എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസ്...

നാലാഞ്ചിറ കൊലപാതകം ; പ്രതി സുരേഷ് ജീവനൊടുക്കിയ നിലയില്‍

0
തിരുവനന്തപുരം: നാലാഞ്ചിറയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ ജീവനൊടുക്കിയ...

മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കൽ ; പോലീസ് നടപടികൾക്കുള്ള സാവകാശം ജൂണ്‍ 16 വരെ നീട്ടി...

0
കൊച്ചി : കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കലിൽ പോലീസ് നടപടിക്കുള്ള...