കൊച്ചി: കൊല്ലത്ത് പോലിസുകാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ആട് ആന്റണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. കൊലപാതകം, കൊലപാതകശ്രമം, വ്യാജരേഖചമയ്ക്കല്‍ തുടങ്ങി പ്രോസിക്യൂഷന്‍ ഉന്നയിച്ച കുറ്റങ്ങളെല്ലാം പ്രതി ചെയ്തിരിക്കുന്നുവെന്നാണ് കോടതി കണ്ടെത്തല്‍.
പാരിപ്പള്ളി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ മണിയന്‍പിള്ളയെ 2012 ജൂണ്‍ 12നാണ് ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയത്.കൊലപാതകത്തിന് ശേഷം മുങ്ങിയ പ്രതിയെ ഒക്ടോബര്‍ 13ന് പൊലിസ് പിടികൂടുകയായിരുന്നു.