തിരുവനന്തപുരം ; സ്കൂൾ പഠനോപകരണ വിപണിയിൽ വിൽപ്പനയിലും വിലക്കുറവിലും സമാനതകളില്ലാത്ത സംരഭമായി മാറിയ പോലീസ് സഹകരണ സംഘത്തിന്റെ സ്കൂൾ ബസാർ ഏപ്രിൽ 19 ബുധനാഴ്ച രാവിലെ 11 മണിക്ക് മന്ത്രി വി.എൻ വാസവൻ സ്കൂൾ ഉദ്‌ഘാടനം ചെയ്യും. രാവിലെ 9 മുതൽ രാത്രി 8 വരെയാണ് പ്രവർത്തന സമയം. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സൗകര്യങ്ങളോടെ ബേക്കറി ജംഗ്ഷനിൽ റിസർവ് ബാങ്കിന് എതിർ വശത്തുള്ള ശ്രീധന്യ ബിൽഡിങ്ങിന്റെ താഴത്തെ നിലയിലെ ഷോപ്പിംഗ് ഏരിയയിലാണ് ഇത്തവണ ബസാർ സജ്ജീകരിച്ചിരിക്കുന്നത്.
പ്രമുഖ ബ്രാൻഡുകളുടെ നോട്ടുബുക്കുകൾ, സ്കൂൾ ബാഗുകൾ, യൂണിഫോം തുണിത്തരങ്ങൾ, സ്കൂൾ ഷൂസുകൾ, കുടകൾ, ലഞ്ച് ബോക്സ്, പഠനോപകരണങ്ങൾ, തുടങ്ങിയവയുടെ വൈവിധ്യമാർന്ന ശേഖരം ഒറ്റക്കുടക്കീഴിൽ ബസാറിലൂടെ ലഭ്യമാകും. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് എം.ആർ അജിത് കുമാർ ഐപിഎസ് സ്കൂൾ ബസാറിന്റെ ആദ്യ വിൽപ്പന നിർവഹിക്കും. തദവസരത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സഹകരണവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.