പൂജയുടെ ഭാഗമായി സ്വന്തമായി നിര്‍മ്മിച്ച ഗില്ലറ്റിനില്‍ സ്വന്തം ശിരസുകള്‍ ഛേദിച്ച് ദമ്പതികള്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി: ആഭിചാര ക്രിയയുടെ ഭാഗമായി യന്ത്രമുപയോഗിച്ച് ശിരസ് ഛേദിച്ച് ദമ്പതികള്‍. ഗുജറാത്തിലെ രാജ് കോട്ട് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബലിയുടെ ഭാഗമായി ശിരസ് ഛേദിക്കുന്നതിനായി ഗില്ലറ്റിന് സമാനമായ യന്ത്രം നിര്‍മ്മിച്ചായിരുന്നു ദമ്പതികളുടെ ആത്മഹത്യ. വിഞ്ചിയ ഗ്രാമത്തിലെ തോട്ടത്തിലെ കുടിലില്‍ വച്ചായിരുന്നു ആഭിചാരകര്‍മ്മം നടന്നത്. 38 വയസുകാരനായ ഹേമുഭായ് മാക്വാന ഭാര്യയുെ 35കാരിയുമായ ഹന്‍സാ ബെന്‍ എന്നിവരാണ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് വിശദമാക്കുന്നത്

പീഠം തയ്യാറാക്കി അതില്‍ അഗ്നികുണ്ഠമൊരുക്കി വിളക്കുകള്‍ കൊളുത്തി വച്ച ശേഷം ഈ പീഠത്തിലേക്ക് ശിരസ് അറ്റുവീഴുന്ന രീതിയിലായിരുന്നു യന്ത്രം തയ്യാറാക്കിയത്. കയ്യില്‍ പിടിച്ചിരുന്ന കയറുകൊണ്ടായിരുന്നു യന്ത്രത്തിലെ അറക്കവാള്‍ നിയന്ത്രിച്ചിരുന്നത്. കയര്‍ വിട്ടതോടെ അറക്കവാള്‍ ഇവരുടെ കഴുത്തിലേക്ക് വീഴുകയായിരുന്നു. പീഠത്തില്‍ തയ്യാറാക്കി വച്ചിരുന്ന അഗ്നി കുണ്ഠത്തിലേക്ക് വീണ നിലയിലാണ് ഇവരുടെ ശിരസുകള്‍ പോലീസ് കണ്ടെത്തിയത്. ദമ്പതികള്‍ തന്നെയാണ് പ്രത്യേക രീതിയിലുള്ള അറക്കവാളും അഗ്നികുണ്ഠവും തയ്യാറാക്കിയതെന്നാണ് പോലീസ് സംശയിക്കുന്നത്.

വീട്ടുകാരെ അഭിസംബോധന ചെയ്തുള്ള ഇവരുടെ ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളേയും മാതാപിതാക്കളേയും സംരക്ഷിക്കണമെന്ന് ബന്ധുക്കളോട് ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് ഈ കുറിപ്പ്. രണ്ട് കുട്ടികളുള്ള ദമ്പതികള്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രിയിലായിരുന്നു ബലി നടന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം. വീടിന് അടുത്ത് തയ്യാറാക്കിയ കുടിലിലായിരുന്നു ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒരു വര്‍ഷമായി ദമ്പതികള്‍ എല്ലാ ദിവസവും ഈ കുടിലിലെത്തി പ്രാര്‍ത്ഥിച്ചിരുന്നതായാണ് ബന്ധുക്കള്‍ വിശദമാക്കുന്നത്. ഇവരുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. ദമ്പതികള്‍ ആത്മഹത്യ ചെയ്യാനായി മറ്റ് കാര്യങ്ങളുണ്ടോയെന്നതിലും പോലീസ് അന്വേഷണം നടക്കുന്നുണ്ട്.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടിയുടെ വാശിക്ക് മുന്നിൽ മുട്ടുകുത്തി അധികൃതർ; സീറ്റ് ബെൽറ്റ് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വിമാനം...

0
വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയില്‍ നിന്ന് ടൊറന്റോയിലേക്ക് പോകുകയായിരുന്ന പോര്‍ട്ടര്‍ എയര്‍ലൈന്‍സ്...

എൻഡോസൾഫാൻ ദുരിതബാധിതർക്ക് കൈത്താങ്ങായി ‘സ്‌നേഹസാന്ത്വനം’ പദ്ധതി; 14.40 കോടി രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം : എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നൽകിയ വാക്ക് പാലിച്ച് സംസ്ഥാന...

രാജ്യത്തെ തൊഴിലില്ലായ്മ രൂക്ഷമെന്ന് രാഹുൽ ഗാന്ധി; ആയിരത്തിൽ 12 പേർക്ക് മാത്രമാണ് സ്ഥിരം ജോലിയുള്ളതെന്ന്...

0
പ്രയാഗ്‌രാജ്: രാജ്യത്തെ തൊഴിലില്ലായ്മയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ...

അർജുൻ ആയങ്കിയുടെ കാര്യത്തിൽ കടുത്ത നിലപാടുമായി സിപിഐഎം; പാർട്ടിയുമായി ബന്ധമില്ലെന്ന് ആവർത്തിച്ച് എം.വി. ഗോവിന്ദൻ

0
കണ്ണൂര്‍: ഒളിവില്‍ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്ക് സിപിഐഎമ്മുമായി...