കോട്ടയം : ആത്മഹത്യ ചെയ്ത സഹോദരങ്ങളുടെ മൃതദേഹവുമായി ബാങ്കിന് മുന്‍പില്‍ പ്രതിഷേധത്തിനെത്തിയ ജനങ്ങളെ തടഞ്ഞ് പോലീസ്. വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കോട്ടയം കടുവാക്കുളത്ത് ജീവനൊടുക്കിയ ഇരട്ട സഹോദരങ്ങളുടെ മൃതദേഹവുമായി മണിപ്പുഴ അര്‍ബന്‍ സഹകരണ ബാങ്കിന് മുന്നില്‍ കൊണ്ട് വന്ന് പ്രതിഷേധിക്കാനുള്ള നീക്കമാണ് പോലീസ് തടഞ്ഞത്.
പ്രതിഷേധവുമായി മൃതദേഹം വഹിച്ചുള്ള യാത്ര തടഞ്ഞതോടെ റോഡില്‍ അരമണിക്കൂറോളം ഗതാഗത തടസമുണ്ടായി. മൃതദേഹങ്ങള്‍ വീട്ടിലേക്ക് കൊണ്ടുപോകണമെന്നായിരുന്നു പോലീസുകാരുടെ ആവശ്യം. സംഭവസ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്തിരുന്നു. തുടര്‍ന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയായിരുന്നു.
ഏറെ നേരത്തേയ്ക്ക് സംഘര്‍ഷസമാനമായിരുന്നു സംഭവസ്ഥലം. ഒടുവില്‍ വായ്പ തിരിച്ചടവ് മുടങ്ങിയ വിഷയം ചര്‍ച്ച ചെയ്യാമെന്ന തഹസില്‍ദാരുടെ ഉറപ്പിനെതുടര്‍ന്ന് മൃതദേഹം ജുമാ മസ്ജിദിലേക്ക് സംസ്ക്കാരത്തിന് കൊണ്ടുപോവുകയായിരുന്നു.
അതേസമയം, സംസ്ഥാനത്ത് ആത്മഹത്യകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. അശാസ്ത്രീയമായ ലോക്ക്ഡൗണ്‍ അടച്ചിടലുകള്‍ മൂലം പലരും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടുരിക്കുകയാണ്. കഴിവതും എത്രയും വേഗത്തില്‍ തന്നെ സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പിന്‍ വലിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.