പോലീസ് പ്രോട്ടോക്കോൾ പാലിച്ചില്ല , വ്യാജരേഖയുണ്ടാക്കി : ഷാഫി പറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ച ഹോട്ടലിൽ ഇന്നലെ രാത്രി പോലീസെത്തിയത് സിപിഎം നിർദ്ദേശപ്രകാരമെന്ന് ഷാഫി പറമ്പിൽ. ബിജെപിക്കാർ അവർക്കൊപ്പം സംഘനൃത്തം കളിക്കാൻ വന്നു. ഒന്നും കിട്ടിയില്ലെന്ന് സർട്ടിഫിക്കറ്റ് തരുന്നതിൽ പോലും ബഹളമായിരുന്നു. ആരാണ് ഇതിന് പിന്നിലെന്ന് അറിയണം. പോലീസ് കള്ളം പറഞ്ഞു. വ്യാജരേഖയുണ്ടാക്കി. 2.40 ന് ശേഷം വന്ന ആർഡിഒയും എഡിഎമ്മും തങ്ങളും പരിശോധനയിൽ ഭാഗമായെന്ന് ഒപ്പിട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതിയില്ലെന്ന് എഎസ്‌പി പറഞ്ഞു. എന്നാൽ തിരച്ചിൽ നടത്തിയ പോലീസുകാർ രഹസ്യ വിവരം കിട്ടിയിട്ടാണ് വന്നതെന്ന് പറഞ്ഞു. എഎസ്‌പി എല്ലാ മുറികളും പരിശോധിച്ചെന്ന് പറഞ്ഞപ്പോൾ സേർച്ച് നടത്തിയ പോലീസുകാർ കോൺഗ്രസുകാരുടെ മുറികൾ മാത്രം പരിശോധിച്ചെന്ന് പറഞ്ഞു. സർട്ടിഫിക്കറ്റിൽ 2 റൂമിൽ പരിശോധനയിൽ ഒന്നും കിട്ടിയില്ലെന്നാണ് എഴുതി തന്നത്. അത് പോലും വ്യക്തമായി എഴുതി തന്നില്ല.

കേരളത്തിലെ പോലീസ് കള്ളന്മാരെക്കാൾ മോശപ്പെട്ടതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കള്ളന്മാർ ഇത്രയും മോശം പണിയെടുക്കില്ല. 12.02 ന് വാതിലിൽ മുട്ടി തുടങ്ങിയ പരിശോധന. ആർഡിഒ എത്തിയത് 2.40 ന്. അവർക്ക് ഇൻഫർമേഷൻ കൊടുക്കാതെയാണ് പോലീസെത്തിയത്. രാത്രി 12 മണിക്ക് മുറിയിൽ മുട്ടുന്നവരോട് ആരാണെന്ന് ചോദിക്കാതെ കയറി ഇരിക്കാൻ പറയാൻ പറ്റുമോ ? ഐഡി കാർഡ് ചോദിച്ചത് തെറ്റാണോയെന്നും ഷാഫി ചോദിച്ചു. ടിവി രാജേഷിൻ്റെയും വിജിൻ എംഎൽഎയുടെയും റൂമുകളിൽ പരിശോധന നടന്നെങ്കിൽ എന്തുകൊണ്ടാണ് കോൺഗ്രസിൻ്റെ വനിതാ നേതാക്കളുടെ റൂമുകളിൽ പരിശോധന നടന്നത് മാത്രം വാർത്തയായത്. ആസൂത്രിതമായി നടത്തിയ പരിശോധനയാണ്. എഎ റഹീം എംപി കള്ളം പറയൽ അലങ്കാരമായി കൊണ്ടുനടക്കരുത്. രാത്രി 12 മണിക്ക് ഭർത്താവുണ്ടെങ്കിലും ബിന്ദു കൃഷ്ണയുടെ ബാഗിൽ അവ‍ർ ഉപയോഗിക്കുന്ന സാധനങ്ങൾ പുരുഷ പോലീസുകാർ പരിശോധിച്ചതിൻ്റെ ഗൗരവം മനസിലാക്കണം. യാതൊരു പ്രോട്ടോക്കോളും പോലീസ് പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ് ബ്യൂറോ അനുശോചനം രേഖപ്പെടുത്തിയതായി...

0
ഡൽഹി: നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ്...

കാലടി പോലീസ് സ്റ്റേഷനില്‍ ദളിത് യുവാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ വകുപ്പ്...

0
കൊച്ചി: കാലടി പോലീസ് സ്റ്റേഷനില്‍ ദളിത് യുവാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ...

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി പ്രത്യേക ചികിത്സാ പ്രോട്ടോക്കോള്‍ ; നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

0
തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ചികിത്സയ്ക്ക് സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി...

ഇറാനിയൻ ആക്രമണങ്ങൾ പത്താം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസ മന്ത്രാലയം

0
കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ ഐക്യവും രാജ്യസ്നേഹവും കാത്തുസൂക്ഷിക്കുന്നതിനും പുതിയ തലമുറയിൽ...