തൃശൂരിൽ നടക്കുന്ന സ്കൂള്‍ കായിക മേളയിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ പുറത്താക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

തൃശൂർ: തൃശൂരിൽ നടക്കുന്ന സ്കൂള്‍ കായിക മേളയിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ പുറത്താക്കി പോലീസ്. സംസ്ഥാന സ്കൂൾ കായികമേളയിൽ നീന്തൽ മത്സരങ്ങൾ മാറ്റിവെച്ചതോടെ കായികതാരങ്ങളും രക്ഷിതാക്കളും പ്രതിസന്ധിയിലായിരുന്നു. രക്ഷിതാക്കൾ പ്രതിഷേധിച്ചപ്പോൾ ഇതിൻ്റെ ദൃശ്യങ്ങൾ കവർ ചെയ്യാനെത്തിയ മാധ്യമങ്ങളെയാണ് സർക്കാരിൻ്റെ നിർദേശപ്രകാരം പോലീസ് തടഞ്ഞത്. പ്രതിഷേധം ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമങ്ങളെയാണ് പോലീസ് വിലക്കിയത്. ദേശാഭിമാനിയിലെയും കൈരളി ന്യൂസിലെയും മാധ്യമ പ്രവർത്തകരോട് പുറത്ത് പോകാൻ പോലീസ് ആവശ്യപ്പെട്ടു.

എന്നാൽ മാധ്യമ പ്രവർത്തകർ പ്രതിഷേധം അറിയിച്ചതോടെ പോലീസ് പിൻവലിഞ്ഞു. സംസ്ഥാന സ്കൂൾ കായികമേളയിൽ ഗുരുതര പിഴവ്; നീന്തൽ മത്സരങ്ങൾ നടക്കുന്ന വേദിയുടെ മേൽക്കൂര തകർന്നുവീണ് നിരവധിപ്പേർക്ക് പരുക്ക്കായിക മേളയിലെ നീന്തൽ മത്സരങ്ങൾ മാറ്റി വച്ചതിൽ പൊതുവിദ്യാഭ്യാസ വകുപ്പോ കായിക വകുപ്പോ കൃത്യമായ മറുപടി നൽകിയിരുന്നില്ല. മത്സര നടത്തിപ്പ് സംബന്ധിച്ച് സംഘാടകരും കൃത്യമായ മറുപടി നൽകിയില്ല. അധികൃതരുടെയും സർക്കാരിന്റെയും ഭാ​ഗത്ത് നിന്ന് ​ഗുരുതര അനാസ്ഥയാണ് സംഭവിച്ചത്. ഇതിനിടെ കായിക താരങ്ങൾക്ക് 150 രൂപ നൽകി മടക്കി അയക്കാനും ശ്രമിച്ചു. കൂടാതെ രക്ഷിതാക്കളെ പുറത്താക്കാൻ ശ്രമം നടന്നു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തെ വിസ്മരിക്കുന്ന സർക്കാരാണ് വി ഡി സതീശൻ ​ഗവൺമെൻ്റ് : ബിനോയ്...

0
മലപ്പുറം: രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തെ വിസ്മരിക്കുന്ന സർക്കാരാണ് വി ഡി...

താഴയില്‍ ഗ്രൂപ്പ് അറുപതാം വാര്‍ഷികാഘോഷവും ഗാന്ധി സ്മൃതിയും സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

0
തിരുവല്ല: തിരുവല്ല ആസ്ഥാനമായ ദക്ഷിണേന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്‌സി താഴയില്‍ ഗ്രൂപ്പിന്റെ ഡയമണ്ട്...

മെസ്സിയുടെ പേരിലെ തട്ടിപ്പിൽ മുൻ കായിക മന്ത്രി വി അബ്ദുറഹിമാനെ ചോദ്യം ചെയ്തു

0
തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ മുൻ കായിക മന്ത്രി വി അബ്ദുറഹിമാനെ...

മതസൗഹാർദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണം : ഡി . സജി

0
റാന്നി: മതസൗഹാര്‍ദവും സമാധാനവും നിലനില്‍ക്കുന്ന നാട്ടില്‍ ബോധപൂര്‍വം ജാതിവെറി പടര്‍ത്താന്‍...