ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് ഉൾപ്പെടെ ഏഴുപേർ മരിച്ച സംഭവത്തിൽ കമ്പനിക്കെതിരെ കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

ഉത്തരാഖണ്ഡ് : ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് ഉൾപ്പെടെ ഏഴുപേർ മരിച്ച സംഭവത്തിൽ ഹെലികോപ്റ്റർ കമ്പനിക്കെതിരെ കേസെടുത്ത് പോലീസ്. ആര്യൻ ഏവിയേഷൻ കമ്പനിക്കെതിരെയാണ് കേസെടുത്തത്. ഹെലികോപ്റ്റർ അപകടത്തിൽ ഏഴ് പേർക്ക് ജീവൻ നഷ്ടമായിരുന്നു. തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. ഗൗരികുണ്ടിലെ ഉൾപ്രദേശത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് അപകടമുണ്ടായത്. പൈലറ്റടക്കം ഏഴ് പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. കേദാർനാഥിൽ നിന്ന് ഗുപ്തകാശിയിലേക്ക് പോകുകയായിരുന്നു സംഘമാണ് അപകടത്തിൽപ്പെട്ടത്. ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. എയർക്രാഫ്റ്റ് ആക്സിഡന്റൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അപകടത്തെ കുറിച്ച് അന്വേഷിക്കും.

ദാർനാഥിലേക്കുള്ള യാത്രാമധ്യേ ഗൗരികുണ്ഡിന് സമീപം പ്രതികൂല കാലാവസ്ഥ ദൃശ്യപരിധിയെ ബാധിച്ചു. തൊട്ടടുത്ത നിമിഷം ഹെലികോപ്റ്റർ മരച്ചില്ലയിൽ ഇടിച്ചു തകർന്നു വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ ചാർ ധാമിലേക്കുള്ള ഹെലികോപ്റ്റർ സർവീസുകൾ താൽക്കാലികമായി ഡിജിസിഎ നിർത്തിവെച്ചിരുന്നു. അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് കർശന നിർദേശങ്ങൾ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നൽകി. ഹെലികോപ്റ്ററുകളിൽ കർശനമായി സാങ്കേതിക പരിശോധനകൾ നടത്തണമെന്നും കൃത്യതയാർന്ന കാലാവസ്ഥ വിവരം ഹെലികോപ്റ്റർ അധികൃതർക്ക് കൈമാറണമെന്നും നിർദ്ദേശിച്ചു. ഉത്തരാഖണ്ഡിൽ കഴിഞ്ഞ കുറച്ചു നാളുകളായി ഹെലികോപ്റ്റർ അപകടങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ്. ഈ മാസം ആദ്യവാരം സാങ്കേതിക തകരാറിനെ തുടർന്ന് ഒരു ഹെലികോപ്റ്റർ ഹൈവേയിൽ അടിയന്തര ലാൻഡിങ് നടത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രത്തിലെ വിളക്കുകളും ഓട്ടുരുളിയും മോഷ്ടിച്ചയാൾ പിടിയിൽ

0
തിരുവനന്തപുരം : കാട്ടക്കടയിലെ ക്ഷേത്രത്തിലെ വിളക്കുകളും ഓട്ടുരുളിയും മോഷ്ടിച്ച കള്ളൻ പിടിയിൽ....

പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും സ്തംഭിപ്പിക്കാൻ പ്രതിപക്ഷം ; അമിത് ഷാ സഭയിൽ എത്തുമോ എന്നതിൽ...

0
ന്യൂഡൽഹി : പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും സ്തംഭിപ്പിക്കാൻ പ്രതിപക്ഷം. ഡൽഹിയിലെ പോലീസ്...

നീണ്ടകരയിൽ മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം ; ഇന്ന് വിദഗ്ധ സംഘം തെരച്ചിൽ നടത്തും

0
കൊല്ലം: കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ട പുത്തൻതുറ സ്വദേശി...

ആയിരം ദിര്‍ഹം വരെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കും ; തീരുമാനവുമായി ദുബായ്

0
കരാമ : ആയിരം ദിര്‍ഹം വരെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി...