കോഴിക്കോട് : കൊയിലാണ്ടി ഊരള്ളൂരില്‍ സ്വര്‍ണക്കടത്ത് സംഘം തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്തി. മാതോത്ത് മീത്തല്‍ മമ്മദിന്റെ മകന്‍ അശറഫ് (35) നെ കുന്ദമംഗലം തടിമില്ലിനടുത്ത് ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. ശരീരത്തില്‍ ചെറിയ മുറിവുകളുള്ള അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊടുവള്ളിയില്‍ നിന്നും കാറില്‍ എത്തിയ സംഘം തട്ടിക്കൊണ്ട് പോയെന്നാണ് പരാതി. അശറഫ് വിദേശത്തുനിന്നും സ്വര്‍ണ്ണം കൊണ്ടുവന്നിരുന്നു. ഇത് കൊടുവള്ളിയില്‍ എത്തിച്ചില്ലന്ന ഭീഷണി ഉയര്‍ത്തി തോക്ക് ചൂണ്ടിയാണ് ജേഷ്ഠനെ കൊണ്ടുപോയതെന്നാണ് സഹോദരന്‍ സിദ്ദിഖ് കൊയിലാണ്ടി പോലീസില്‍ നല്‍കിയ പരാതിയിലുള്ളത്.