കോന്നി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ്  കോന്നിയൂർ പി.കെ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഇടതുപക്ഷ നേതാവ് പൊയ്കയിൽ വീട്ടിൽ കോന്നിയൂർ പി.കെ (പി കുട്ടപ്പൻ 66) അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘനാളുകളായി ചികിത്സയിൽ ആയിരുന്നു.

കോന്നി കൊല്ലം ജില്ലയുടെ ഭാഗമായിരുന്ന കാലഘട്ടത്തിൽ എ ഐ വൈ എഫ്, എ ഐ എസ് എഫ് പ്രവർത്തന രംഗത്തിലൂടെ രാഷ്ട്രീയ രംഗത്തേക്ക് വന്ന പി കെ സി പി ഐ നേതാവായിരുന്നു. തുടർന്ന് ചെങ്ങറ സുരേന്ദ്രൻ എം പി യായി മത്സരിക്കുന്ന കാലഘട്ടത്തിൽ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് പോയി. തുടർന്ന് ഡി സി സി സെക്രട്ടറി, സാംബവ മഹാസഭ സംസ്ഥാന സെക്രട്ടറി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അടക്കമുള്ള സ്ഥാനങ്ങൾ വഹിച്ചു. തുടർന്ന് കോന്നിയിലെ മുൻ ജനപ്രതിനിധിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് തിരികെ സി പി ഐ യിൽ എത്തിയ കോന്നിയൂർ പി.കെ  ജില്ലാ പഞ്ചായത്ത് ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. നാടക രചന, സംവിധാനം, അഭിനയം തുടങ്ങി കലാ രംഗത്തും സജീവമായിരുന്നു കോന്നിയൂർ പി കെ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...